സക്കറിയയുടെ ഗർഭിണികൾ,ഒരു സർക്കാർ ഉൽപ്പന്നം’ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു

കൊച്ചി : സക്കറിയയുടെ ഗർഭിണികൾ,ഒരു സർക്കാർ ഉൽപ്പന്നം’ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു.49 വയസായിരുന്നു.ഹൃദയാഘാതമാണ് മരണകാരണം. കടമനിട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു. “ഒരു സർക്കാർ ഉൽപ്പന്നം”ഈ വാരം റിലീസ് ചെയ്യാനിരിക്കെയാണ് തിരക്കഥാകൃത്തിന്റെ ആകസ്മിക നിര്യാണം.