കൊച്ചി : സ്വയം പ്രഖ്യാപിത ആള്‍ദൈവം സന്തോഷ് മാധവൻ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കട്ടപ്പന സ്വദേശിയായ സന്തോഷ് മാധവന്‍ സ്വാമി ചൈതന്യ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലടക്കം രണ്ടുപെണ്‍കുട്ടികളെ പീഡിപ്പിച്ചകേസില്‍ 16 വര്‍ഷം കഠിനതടവിന് സന്തോഷ് മാധവനെ ശിക്ഷിച്ചിരുന്നു.2008ലാണ് സന്തോഷ് മാധവനെതിരായ പീഡനപരാതികളും തട്ടിപ്പ് കേസുകളും പുറത്തുവരുന്നത്. ശാന്തിതീരം എന്ന ആശ്രമത്തിന്‍റെ മറവിലായിരുന്നു ഇയാളുടെ കുറ്റകൃത്യങ്ങള്‍.
ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങി പുറംലോകവുമായി ബന്ധപ്പെടാതെ കഴിയുകയായിരുന്നു.