നരേന്ദ്രമോദി എന്ന ശക്തനായ നേതാവാണ് എന്നെ ബിജെപിയിലേക്ക് ആകർഷിച്ചത്.പത്മജ വേണുഗോപാൽ

ന്യൂഡൽഹി  : പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന ശക്തനായ നേതാവാണ് ഞാൻ ബിജെപിയിലേക്ക് വരാൻ കാരണം.ഡൽഹിയിലെത്തി ബിജെപി അംഗത്വം സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മജ വേണുഗോപാൽ. പ്രകാശ് ജാവദേക്കറുടെ വീട്ടിലെത്തി ചര്‍ച്ച നടത്തിയതിന് ശേഷം ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തിയാണ് പത്മജ വേണുഗോപാല്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.

” ഞാൻ ബിജെപിയെക്കുറിച്ച് പഠിക്കുന്നതേയുള്ളൂ. ഞാൻ ഈ പാർട്ടിയിലേക്ക് വരാൻ കാരണം മോദിജിയാണ് കാരണം, മോദിജി ഏറ്റവും കരുത്തനായ നേതാവാണ്. മോദിജിയുടെ കഴിവും ലീഡർഷിപ്പും എന്നെ എന്നും ആകർഷിച്ചിരുന്നു.

കഴിഞ്ഞ തിരഞ്ഞടുപ്പിന് ശേഷം കോൺഗ്രസ് വിടാൻ ഞാൻ തീരുമാനിച്ചിരുന്നു. കാരണം എന്നെ തോല്പ്പിച്ചത് ആരാണെന്ന എനിക്ക് നന്നായി അറിയാം. പല തവണ ഞാൻ പരാതി നൽകി. എന്നാൽ അതെല്ലാം ചവറ്റുകൊട്ടയിൽ പോയതേയുള്ളൂ. എന്നെ തോല്പ്പിച്ച ആളുകളെ തന്നെ എന്റെ സ്വന്തം മണ്ഡലത്തിൽ കൊണ്ടുവച്ചപ്പോൾ എനിക്ക് എന്റെ മണ്ഡലത്തിലൂടെ പ്രവർത്തിക്കാൻ സാധിക്കാതെയായി. ഒടുവിൽ രാഷ്ട്രീയം അവസാനിപ്പിച്ചു പോയാലോ എന്ന് വരെ ആലോചിച്ചിരുന്നു.

കോൺഗ്രസ് പ്രവർത്തകരെപ്പറ്റി ആലോചിക്കുമ്പോൾ എനിക്ക് ഒരു വിഷമമുണ്ട്. ഞാൻ ജനിച്ചത് ഈ പാർട്ടിയിലാണ്. ഇത്രയും കൊല്ലം ഞാൻ ജീവിച്ചതും ഈ പാർട്ടിയിലാണ്. അച്ഛൻ പോയപ്പോൾ പോലും ഞാൻ ഈ പാർട്ടി വിട്ടില്ല. അപ്പോൾ ഞാൻ ഇന്ന് ഇങ്ങനെയൊരു തീരുമാനത്തിലെത്തണമെങ്കിൽ എത്രമാത്രം ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് അവർക്ക് മനസിലാകും. നേതാക്കൾക്കല്ല. പാർട്ടി പ്രവർത്തകർക്ക് എന്നെ മനസിലാകും.

ഞാൻ വളരെ സന്തോഷവതിയാണ്. അല്പം ടെൻഷനുമുണ്ട്. കാരണം, വർഷങ്ങളായി കോൺഗ്രസ് പാർട്ടിയിലിരുന്ന വ്യക്തിയാണ് ഞാൻ. കുറച്ചു വർഷങ്ങളായി കോൺഗ്രസ് പാർട്ടിയിൽ ഞാൻ അത്ര സന്തോഷവതി ആയിരുന്നില്ല. ഹൈക്കമാൻഡിൽ പരാതി നൽകിയിട്ടും ഒരു പ്രതികരണവും തനിക്ക് ലഭിച്ചില്ല. എന്റെ അച്ഛനും ഇതേ അനുഭവം പാർട്ടിയിൽ നിന്നും ഉണ്ടായിട്ടുണ്ട്. അതിനാലാണ് ഞാൻ ഒരു തീരുമാനത്തിൽ എത്തിയത്. കാരണം ഞാൻ പാർട്ടിയോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. സമാധാനമായി ജോലി ചെയ്യാനാൽ മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ. എല്ലാ പാർട്ടിയിലും ഒരു ലീഡർഷിപ്പ് ഉണ്ട് എന്നാൽ കോൺഗ്രസ്സിൽ അതില്ല. സോണിയ ഗാന്ധിയെ കാണാൻ പോലും തനിക്കായില്ല. ഒരു അപ്പോയിൻമെന്റിന് വേണ്ടി കുറേ നടന്നു. പക്ഷേ ഫലമുണ്ടായില്ല. അതിനാൽ ഞാൻ ഒരു തീരുമാനത്തിലെത്തി” പത്മജ പറഞ്ഞു.