തൊഴിലുറപ്പ് വേതനം കൂട്ടി കേന്ദ്രസർക്കാർ.

ന്യൂഡൽഹി: തൊഴിലാളികളുടെ തൊഴിലുറപ്പ് വേതനം കൂട്ടി കേന്ദ്രസർക്കാർ.ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതിയോടെയാണ് കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം വേതനം വർധിപ്പിച്ചു വിജ്ഞാപനം പുറത്തിറക്കിയത്.

2024 – 2025 സാമ്പത്തിക വർഷത്തിൻ്റെ തുടക്കത്തിൽ (ഏപ്രിൽ ഒന്ന്) പുതിയ വേതനം പ്രാബല്യത്തിൽ വരും.മൂന്ന് മുതൽ 10 ശതമാനം വരെയാണ് വർധിപ്പിച്ചിരിക്കുന്നത്.കേരളത്തിൽ 333 രൂപയാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിദിന വേതനം. പുതിയ വിജ്ഞാപനം പ്രകാരം ഏപ്രിൽ ഒന്നുമുതൽ തൊഴിലുറപ്പ് തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം 346 രൂപയാകും.