മാ​ർ​ച്ച്​ 31ന് മുൻപ് ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കണം

കൊച്ചി: മാ​ർ​ച്ച്​ 31ന് മുൻപ് ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കണം.കേന്ദ്ര സർക്കാരിന്‍റെ ഉത്തരവ് പ്രകാരം ഭാരത്പെട്രോളിയം ഉദ്യോഗസ്ഥർ നിർദ്ദേശിച്ചതനുസരിച്ചാണ് ആധാറും ഗ്യാസ് ബുക്കും തമ്മിൽ ബന്ധിപ്പിച്ച് കൈവിരൽ പതിപ്പിക്കുന്നത്.ഗ്യാസ് ആരുടെ പേരിലാണോ അയാൾ ആണ് ഏജൻസിയിൽ എത്തേണ്ടത്. ഗ്യാസ് കണക്ഷൻ ബുക്കും ആധാർ കാർഡും കെെവശം ഉണ്ടായിരിക്കണം. തുടർന്ന് കൈവിരൽ പതിപ്പിക്കണം.

.കണക്ഷൻ വിദേശത്തുള്ള ആളിന്‍റെ പേരിൽ ആണെങ്കിൽ വീട്ടിലെ മറ്റ് അംഗങ്ങളുടെ പേരിലേക്ക് മാറ്റി ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിർദ്ദേശം. ആരുടെ പേരിലേക്കാണോ മാറ്റുന്നത് അവരുടെ ബാങ്ക് പാസ് ബുക്ക്, റേഷൻകാർഡ്, ആധാർ എന്നിവ വേണം.ഴയ കണക്ഷണൻ ഉള്ളവരിൽ പലരും ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കാതെ ഇരിക്കുന്നത്. പുതിയ കണക്ഷൻ എടുക്കുമ്പോൾ ആധാർ നൽകേണ്ടതിനാൽ ബന്ധിപ്പിക്കുന്ന കാര്യത്തിൽ വലിയ പ്രശ്നം വരില്ല.മാർച്ച് 31 ന് മുമ്പായി ആധാറുമായി ഗ്യാസ് കണക്ഷൻ ബന്ധിപ്പിക്കണം.