22 കാരിയെ പിതാവും സഹോദരനും ചേർന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തി.

പാക്കിസ്ഥാൻ,പഞ്ചാബ് : 22 കാരിയെ പിതാവും സഹോദരനും ചേർന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തി. പാക്കിസ്ഥാൻ പ്രവിശ്യയായ പഞ്ചാബിലെ തോബ ടെക് സിം​ഗിലാണ് സംഭവം. നിരന്തരമായ പീഡനത്തിന് പിന്നാലെ പെൺകുട്ടി ​ഗർഭിണിയായിരുന്നു. പിതാവ് അബ്ദുൾ സത്താറും സഹോദരൻ ഫൈസലും ചേർന്ന് നിരന്തരമായി പീഡിപ്പിച്ച മരിയ എന്ന പെൺകുട്ടി ഗർഭിണിയായതറിഞ്ഞ ശേഷം കൊലപ്പെടുത്താമെന്ന തീരുമാനത്തിലേക്ക് എത്തിയതെന്നാണ് പോലീസ് പറയുന്നത്

മാർച്ച് 17 നും 18 നും ഇടയിലാണ് സംഭവം നടക്കുന്നത്. കൊലപാതകശേഷം മരിയയുടെ മൃതദേഹം പ്രതികൾ കുഴിച്ചിടുകയും ചെയ്തു.ഫൈസലിന്റെ സഹോദരൻ കൊലപാതകത്തിന്റെ വീഡിയോ പകർത്തുകയും വിവരം പോലീസിനെ അറിയിക്കുകയും ചെയ്തതോടെയാണ് ഈ അരുംകൊലയുടെ വാർത്ത പുറം ലോകം അറിയുന്നത്. പീഡനവിവരം പുറത്താരോടെങ്കിലും പറ‍ഞ്ഞാൽ തന്നേയും മക്കളേയും കൊല്ലുമെന്ന് ഫൈസൽ ഭീഷണിപ്പെടുത്തിയതായി ഫൈസലിന്റെ സഹോദരന്റെ ഭാര്യ വെളിപ്പെടുത്തി.

പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.