വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചു

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികൾ കുറച്ചു.19 കിലോഗ്രാം വാണിജ്യ സിലിണ്ടറിൻ്റെ വിലയിൽ 30.50 രൂപ കുറവ് വന്നു. ഇതോടെ സംസ്ഥാനത്തെ വാണിജ്യ സിലിണ്ടറിൻ്റെ വില 1796 രൂപയാകും.ഇന്നുമുതൽ പുതിയ വില പ്രാബല്യത്തിൽ വരും.

ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് പാചകവാതക വിലയിൽ കുറവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം ഗാർഹിക സിലിണ്ടർ വില കേന്ദ്രസർക്കാർ കുറച്ചിരുന്നു. ഗാർഹിക സിലിണ്ടറിൻ്റെ വിലയിൽ 100 രൂപയാണ് കുറച്ചത്. സംസ്ഥാനത്ത് 810 രൂപയാണ് ഗാർഹിക സിലിണ്ടറിൻ്റെ വില.കഴിഞ്ഞ മാസം 14ന് പെട്രോൾ, ഡീസൽ വിലയിൽ രണ്ട് രൂ പ കേന്ദ്രസർക്കാർ കുറച്ചിരുന്നു.

അന്താരാഷ്ട്ര എണ്ണവിലയിലും നികുതി നയങ്ങളിലും ഉൾപ്പെടെ ഉണ്ടായ മാറ്റമാണ് പാചകവാതക വില കുറയാൻ കാരണം. ഹോട്ടലുകൾ, കാൻ്റീനുകൾ, ഓഫീസുകൾ, ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിൽ ഉപയോഗിക്കുന്നവയാണ് വാണിജ്യ സിലിണ്ടർ. പാചകവാതക വിലയിലെ വ്യത്യാസം കച്ചവടക്കാർക്കടക്കം ആശ്വാസമാകും.