പിന്തുണയൊന്നും വേണ്ട,വോട്ട് വേണേ ചെയ്തോ, എസ്.ഡി.പി.ഐ യോട് വി ഡി സതീശൻ

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ. സ്വമേധയാ പ്രഖ്യാപിച്ച പിന്തുണ കോൺഗ്രസിന് വേണ്ടെന്നും ആർക്കുവേണമെങ്കിലും വോട്ട് ചെയ്യാമെന്നും ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെ എതിർക്കുമെന്നും വിഡി സതീശൻ.കോൺഗ്രസുമായോ, യു.ഡി.എഫുമായോ കൂടിയാലോചന നടത്താതെ ഏകപക്ഷീയമായാണ് എസ്.ഡി.പി.ഐ. പിന്തുണ പ്രഖ്യാപിച്ചതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വ്യക്തമാക്കി.

വി.ഡി സതീശനും എംഎം ഹസനും നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എസ്.ഡി.പി.ഐ ബന്ധത്തിൽ ഡീൽ നടന്നിട്ടുണ്ടെന്നും കെപിസിസി പ്രസിഡണ്ട് ഇത് പൂർണമായി അംഗീകരിക്കുകയും ന്യായീകരിക്കുകയും ചെയ്തതായാണ് മനസ്സിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിണറായിക്ക് ബിജെപിയെ ഭയമാണ്. ബിജെപിക്ക് ഇടമുണ്ടാക്കാനും അവരെ സന്തോഷിപ്പിക്കാനുമാണ് ശ്രമം. സിപിഎമ്മും ബിജെപിയും ഒക്കച്ചങ്ങാതിമാരായി മാറി. സർക്കാരും ഗവർണറും വീണ്ടും ധാരണയിലെത്തി. അതാണ് ജ.മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാക്കിയത്. കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്റ്റഡിക്ലാസ് എടുക്കേണ്ട. അത് എകെജി സെന്‍ററില്‍ മതി.പിണറായി കേള ഗീബൽസ് ആയി മാറിയെന്നും വിഡി സതീശൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.