നരേന്ദ്ര മോദിയെ വീണ്ടും തിരഞ്ഞെടുത്താൽ ഇന്ത്യ ഒരിക്കലും മറ്റൊരു തെരഞ്ഞെടുപ്പ് കാണില്ല.പരകാല പ്രഭാകർ (നിർമ്മലാ സീതാരാമന്റെ ഭർത്താവ്)

ന്യൂഡൽഹി: 2024ൽ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായാൽ ഇന്ത്യയിൽ ഇനി ഒരിക്കലും മറ്റൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ ഭർത്താവും പ്രശസ്ത സാമ്പത്തിക വിദഗ്ധനുമായ പരകാല പ്രഭാകർ.മോദി വീണ്ടും അധികാരത്തിലെത്തിയാൽ ഭരണഘടന മാറും. ലഡാക്ക് – മണിപ്പൂർ പോലെയുള്ള സാഹചര്യം രാജ്യത്ത് ഉടനീളം ഉടലെടുക്കുമെന്നും പരകാല പ്രഭാകർ പറഞ്ഞു.

ചെങ്കോട്ടയിൽ നിന്ന് മോദി തന്നെ വിദ്വേഷ പ്രസംഗം നടത്തുമെന്നും പ്രഭാകർ വിമർശിച്ചു. മൈക്രോബ്ലോഗിംഗ് സൈറ്റായ എക്‌സിൽ കോൺ​ഗ്രസ് പങ്കുവെച്ച വീഡിയോയിലാണ് പരകാല പ്രഭാകറിൻ്റെ പരാമർശങ്ങൾ. മുമ്പും നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പരകാല പ്രഭാകര്‍ രംഗത്തെത്തിയിരുന്നു.ഭരണനിര്‍വഹണത്തില്‍ മോദിയ്ക്ക് കാര്യക്ഷമതയില്ലെന്നും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതിലും വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്നതിലും മോദി വിദഗ്ധനാണെന്നും പ്രഭാകര്‍ പറഞ്ഞിരുന്നു.