പിതൃനിന്ദ്യനായ അനില്‍ ആന്‍റണി പത്തനംതിട്ടയിൽ ജയിച്ചാൽ കാക്ക മലർന്നുപറക്കും, എം.എം ഹസന്‍

പത്തനംതിട്ട : പിതൃനിന്ദ നടത്തിയവനാണ് അനില്‍ ആന്‍റണി.യൂദാസിന്റെ പുതിയ അവതാരമാണ് അനില്‍ ആന്‍റണി.അനിൽ പത്തനംതിട്ടയിൽ ജയിച്ചാൽ കാക്ക മലർന്നു പറക്കുമെന്നും കെട്ടിവെച്ച കാശ് കിട്ടുമോ എന്ന് കണ്ടറിയണമെന്നും പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ ആന്‍റണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി ആക്ടിങ് പ്രസിഡന്‍റ് എം.എം ഹസന്‍.

മാതാപിതാ ഗുരു ദൈവം എന്ന ഭാരതസംസ്കാരം പിന്തുടരുന്ന ബിജെപി പ്രവർത്തകർ അനിൽ ആന്റണിക്ക് വോട്ടുചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ലെന്നും ചിഹ്നം മാത്രമായിരിക്കും ഉപയോ​ഗിക്കുകയെന്നും എം.എം ഹസൻ വിശദമാക്കി.മറ്റ് മണ്ഡലങ്ങളിൽ സ്ഥാനാർഥികൾക്ക് താല്പര്യമുണ്ടെങ്കിൽ പതാകകൾ ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.