ഇന്ന് 102 മണ്ഡലങ്ങളിൽ വിധിയെഴുത്ത്,16.63 കോടി വോട്ടർമാർ വോട്ട് രേഖപ്പെടുത്തും

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.ഒന്നാംഘട്ടത്തിൽ 16 സംസ്ഥാനങ്ങളിലേയും 5 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1625 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ നടക്കുന്ന വോട്ടെടുപ്പിനായി 187 ലക്ഷം പോളിംഗ് സ്റ്റേഷനുകളും 18 ലക്ഷത്തോളം ഉദ്യോഗസ്ഥരെയും സജ്ജീകരിച്ചിട്ടുണ്ട്.

ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിൽ കോൺഗ്രസ് നേതാവ് പി ചിദംബരം ശിവഗംഗയിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.8. 4 കോടി പുരുഷന്മാരും 8.23 കോടി സ്ത്രീകളും 11371 ട്രാൻസ്ജെൻഡർ വോട്ടർമാരും ആദ്യഘട്ടത്തിൽ വോട്ട് ചെയ്യും.തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന അന്തർദേശീയ അതിർത്തി ചെക്പോസ്റ്റുകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്.

ഈ മാസം 26 ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും. അതുകഴിഞ്ഞ് മെയ് 7, മെയ് 13, മെയ് 20, മെയ് 25, ജൂൺ 1 തിയതികളിലായിട്ടാണ് അടുത്ത ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.