മലപ്പുറം സ്വദേശി മദീനയിൽ നിര്യാതനായി

മദീന : ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി മദീനയിൽ നിര്യാതനായി. തേഞ്ഞിപ്പലം സ്വദേശി കോട്ടായി കോയ കിഴക്കായി (54) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് മദീനയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു മരണം.

കിങ് അബ്ദുൽ അസീസ് റോഡിലുള്ള അൽവത്തൻ ബേക്കറിയിൽ ജീവനക്കാരനായിരുന്നു. മകൻ റാഷിദ് റിയാദിൽ ഹൗസ് ഡ്രൈവറായി ജോലിചെയ്തുവരുന്നു. പിതാവ്: മുഹമ്മദ്‌,
ഭാര്യ: റൈഹാനത്ത്, മക്കൾ: റിസ്‌വാനത്ത്, റാഹില, മരുമക്കൾ, ഹസ്സൈനാർ, റിയാസ്, ഹുസ്ന. നടപടികൾ പൂർത്തിയാക്കി മൃതദേഹം മദീനയിലെ ജന്നത്തുൽ ബകീയിൽ ഖബറടക്കി
നിയമ നടപടികൾ പൂർത്തിയാക്കാൻ നവോദയ മദീന ഏരിയരക്ഷാധികാരി നിസാർ കരുനാഗപ്പള്ളിയും മദീന ഏരിയ യുവജന വേദി കൺവീനർ സനു ആലുവയും നേതൃത്വം നൽകി.