സംവിധയകൻ ഹരികുമാറിൻ്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു.

മനുഷ്യബന്ധങ്ങളുടെ കഥ പറഞ്ഞ പ്രിയസംവിധായകന് ആദരാഞ്ജലികൾ.

എം.ടി വാസുദേവൻ നായർ, എം. മുകുന്ദൻ തുടങ്ങിയവരുടെ രചനകൾക്ക് അദ്ദേഹം ഒരുക്കിയ ചലച്ചിത്രാവിഷ്കാരങ്ങൾ മലയാള സിനിമയിലെ എക്കാലത്തേയും മികച്ച സിനിമകളാണ്.

സുകൃതം, ഉദ്യാനപാലകൻ, സ്വയം വര പന്തൽ, ജാലകം, ക്ലിൻ്റ്, ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യ തുടങ്ങിയ ഹൃദയസ്പർശിയായ ഒരു പിടി സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ സംവിധായകനാണ് ഹരികുമാർ.

അദ്ദേഹത്തിൻ്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.