അക്ഷയ് കുമാറിന്റെ ആദ്യ മറാത്ത ചിത്രം: ‘വീര്‍ ദൗദലെ സാത്ത്’ ഒരുങ്ങുന്നു

മുംബൈ: മറാത്ത സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ബോളിവുഡ് താരം അക്ഷയ് കുമാര്‍. മറാത്ത സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന ഛത്രപതി ശിവജിയുടെ കഥ പറയുന്ന ചിത്രം വീര്‍ ദൗദലെ സാത്താണ് അക്ഷയ് കുമാറിന്റെ ആദ്യ മറാത്ത ചിത്രം. മുബൈയില്‍ നടന്ന ചിത്രത്തിന്റെ പൂജാവേളയിൽ മഹാരാഷ്ട്ര ചീഫ് മിനിസ്റ്റര്‍ ഏക്‌നാഥ് ഷിന്ദേ, മഹാരാഷ്ട്ര നവനിര്‍മാണ സേന ചീഫ് രാജ് താക്കൂര്‍ എന്നിവര്‍ അതിഥികളായിരുന്നു.

ശിവജിയുടെ കഥാപാത്രം ചെയ്യാന്‍ അക്ഷയെക്കാള്‍ മികച്ചൊരു നടന്‍ ഇല്ലെന്നും ഈ കഥാപാത്രത്തിന് പറ്റിയ രൂപം അക്ഷയുടേതാണെന്നും സംവിധായകന്‍ മഹേഷ് വ്യക്തമാക്കി.

‘അവര്‍ എന്നെ കൊല്ലാന്‍ ആഗ്രഹിക്കുന്നു, പക്ഷേ അവര്‍ക്കറിയില്ല എന്നെ രക്ഷിക്കാന്‍ അല്ലാഹുവുണ്ടെന്ന്’: ഇമ്രാന്‍ ഖാന്‍

ഇത്രയും ഐതിഹാസികമായ കഥാപാത്രം വലിയ ഉത്തരവാദിത്വമാണെന്നും തനിക്കിത് അഭിമാനമാണെന്നും അക്ഷയ് കുമാർ പറഞ്ഞു. തന്റെ വലിയൊരു സ്വപ്‌നമാണ് ഈ സിനിമയിലൂടെ സാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.