ട്രാഫിക് പിഴകളിൽ ഇളവ് പ്രഖ്യാപിച്ച് അജ്മാൻ

അജ്മാൻ: ട്രാഫിക് പിഴകളിൽ ഇളവ് പ്രഖ്യാപിച്ച് അജ്മാൻ. ട്രാഫിക് നിയമനലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴ തുകകളിൽ അമ്പത് ശതമാനം ഇളവാണ് അനുവദിച്ചത്.
അതേസമയം മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ അശ്രദ്ധമായി വാഹനമോടിക്കുക, ലൈസൻസില്ലാതെ വാഹനത്തിന്റെ എഞ്ചിനോ ചേസിസോ മാറ്റുക തുടങ്ങിയ നിയമ ലംഘനങ്ങൾക്ക് ഈ ഇളവ് ബാധകമല്ല. 80 കിലോമീറ്ററിലധികമുള്ള പരമാവധി വേഗപരിധി സംബന്ധിച്ച നിബന്ധനകളുടെ ലംഘനം, ഓവർടേക്ക് ചെയ്യുന്നതിന് അനുമതിയില്ലാത്ത ഇടങ്ങളിൽ ട്രക്ക് ഡ്രൈവർമാർ വാഹനങ്ങൾ ഓവർടേക്ക് ചെയ്യുന്നതിന് ചുമത്തിയിട്ടുള്ള പിഴ തുകകൾ എന്നിവയ്ക്കും ഇളവ് ലഭിക്കില്ല.