തിരുവനന്തപുരം: പൊലീസുകാരുടെ മാനസിക സംഘർഷം കുറയ്ക്കാൻ ഉദ്യോഗസ്ഥർക്ക് കൗൺസിലിംഗ് ഏർപ്പെടുത്തമെന്ന് ഡിജിപി. വിവാഹ വാർഷികത്തിനും കുട്ടികളുടെ പിറന്നാളിനും ഉൾപ്പെടെ അവധി നൽകണം, വീക്കിലി ഓഫുകളും അനുവദനീയമായ അവധികളും പരമാവധി നൽകണം, ആഴ്ചയിൽ ഒരു ദിവസം യോഗ പരിശീലിപ്പിക്കണമെന്നും ഡിജിപി നിർദ്ദേശിക്കുന്നു.
ജോലി സാഹചര്യം സഹിക്കാനാകാതെ ജോലി ഉപേക്ഷിച്ചു പോകുന്നവരുടെ എണ്ണം കൂടുന്നു.ദീര്‍ഘകാല അവധിയെടുത്ത് മാറി നില്‍ക്കുന്നവരും അനുമതിയൊന്നുമില്ലാതെ മറ്റ് ജോലികള്‍ തേടിപ്പോകുന്നവരും കൂടുന്നു.69 പേരാണ് കേരള പൊലീസിൽ നാല് വർഷത്തിനിടെ ആത്മഹത്യ ചെയ്തത്. വിഷാദരോഗം കാരണമാണ് കൂടുതല്‍പേരും ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ആഴ്ച്ചയിൽ ഒരു ദിവസം കുറച്ചു സമയം യോഗ പോലുള്ള പരിശീലനങ്ങൾ നൽകാനും മാനസിക പിരിമുറക്കം കുറയ്ക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാനും ഉദ്യോഗസ്ഥർക്കിടയിൽ ആത്മഹത്യാ പ്രവണതയുള്ളവരേയും മാനസിക സമ്മർദ്ദം നേരിടുന്നവരേയും കണ്ടെത്തി കൗണ്‍സിലിംഗ് നൽകാനും ഡിജിപി നിർദേശിക്കുന്നു.