തായ്‌വാൻ സെമി കണ്ടക്ടർ മാനുഫാക്ചറിംഗിൽ വമ്പൻ നിക്ഷേപവുമായി വാറൻ ബഫറ്റ്

ശതകോടീശ്വരനായ വാറൻ ബഫറ്റ് തായ്‌വാൻ സെമി കണ്ടക്ടർ മാനുഫാക്ചറിംഗിൽ വമ്പൻ നിക്ഷേപം നടത്തി. കണക്കുകൾ പ്രകാരം, 4.1 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. ബെർഷെയർ ഹാത്ത്വേ കമ്പനിയുടെ സാങ്കേതിക മേഖലയിലേക്കുള്ള സുപ്രധാന മുന്നേറ്റമായാണ് നിക്ഷേപത്തെ കാണുന്നത്. വാറൻ ബഫറ്റ് ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയാണ് ബെർഷെയർ ഹാത്ത്വേ.

കോവിഡ് മഹാമാരി കാലയളവിൽ ആഗോള തലത്തിൽ ചിപ്പുകളുടെ മാന്ദ്യം നിലനിന്നിരുന്നു. ഈ സാഹചര്യത്തിൽ വൻ തിരിച്ചടിയാണ് തായ്‌വാൻ സെമി കണ്ടക്ടർ മാനുഫാക്ചറിംഗ് നേരിട്ടത്. ഇത് കമ്പനിയുടെ ഓഹരികളെ താഴ്ന്ന നിലയിലേക്ക് എത്തിച്ചിട്ടുണ്ട്. എന്നാൽ, വാറൻ ബഫറ്റ് നിക്ഷേപം നടത്തിയതോടെ കമ്പനിയുടെ ഓഹരികൾ 7.9 ശതമാനമായാണ് കുതിച്ചുയർന്നത്.

ബ്ലാക്ക് റോക്ക്, വാൻഗാർഡ് ഗ്രൂപ്പ്, സിംഗപ്പൂർ സോവറിൻ വെൽത്ത് ഫണ്ട്, ജിഐസി തുടങ്ങിയ വിദേശ നിക്ഷേപകർ തായ്‌വാൻ സെമി കണ്ടക്ടർ മാനുഫാക്ചറിംഗിൽ നിക്ഷേപം നടത്തുന്നുണ്ട്. ആപ്പിൾ, ക്വാൽകം, എൻവിഡിയ എന്നിവർക്കായാണ് കമ്പനി പ്രധാനമായും ചിപ്പുകൾ നിർമ്മിച്ച് നൽകുന്നത്.