വാക്കുതർക്കത്തിനിടെ സുഹൃത്തിനെ കുത്തി കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ

പത്തനംതിട്ട: വാക്കേറ്റത്തെ തുടർന്ന് സുഹൃത്തായ തൊഴിലാളി കുത്തേറ്റ് മരിച്ചു. പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളിക്ക് സമീപം കുന്നന്താനത്ത് തടി വ്യാപാരിയും സഹായിയും അറസ്റ്റിൽ. കവിയൂർ സ്വദേശി സി വി സജീന്ദ്രൻ എന്ന സാജുവാണ് കൊലപ്പെട്ടത്. മാന്താനം സ്വദേശികളായ സെബാസ്റ്റ്യൻ എന്ന പാപ്പച്ചൻ, അനീഷ് മോൻ എന്നിവരെ കീഴ്വായ്പ്പൂർ പോലീസ്റ്റ് അറസ്റ്റ് ചെയ്തു.

തടി വ്യാപാരം നടത്തിവന്ന പ്രതിയായ സെബാസ്റ്റ്യനും കൊല്ലപ്പെട്ട സജീന്ദ്രനും ദീർഘകാലമായി അടുത്ത സുഹൃത്തുക്കളയിരുന്നു . ജനുവരി ഏഴിന് വൈകിട്ട് ഇരുവരും തമ്മിൽ കുന്നന്താനം ടൗണിൽ വച്ച് വാക്ക് തർക്കമുണ്ടാവുകയും അക്രമത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് സെബാസ്റ്റ്യൻ വാഹനത്തിൽ സൂക്ഷിച്ചിരുന്ന കത്തിയുമായി വന്ന് സജീന്ദ്രനെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.സെബാസ്റ്റ്യനെയും സുഹൃത്ത് അനീഷിനെയുംപോലീസ് അറസ്റ്റ് ചെയ്തു