കൊച്ചി : റോഷാക്ക് എന്ന മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രത്തിൽ പ്രധാന കഥാപാത്രമായിരുന്നെങ്കിലും ഒരു ഡയലോഗോ മറ്റും ഒന്നുമില്ലാതെ മുഖമൂടി ധരിച്ചായിരുന്നു ആസിഫ് അലി ചിത്രത്തിൽ ദിലീപ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. കെട്ട്യോളാണ്ണെന്റെ മാലാഖയുടെ സംവിധായകൻ നിസാം ബഷീ ഒരുക്കിയ ചിത്രം പ്രഖ്യാപിച്ചത് മുതൽ ചർച്ചയാകുന്ന ഒരു ചോദ്യമായിരുന്നു, ആരാണ് ആ മുഖമൂടിക്ക് പിന്നിൽ?
ആ മുഖമൂടിക്ക് പിന്നിൽ ആരാണെന്ന് അണിയറപ്രവർത്തകർ കൃത്യമായി വെളിപ്പെടുത്താതെ ദിലീപ് എന്ന കഥാപാത്രത്തിന്റെ പേര് മാത്രമാണ് ചിത്രം അവസാനിക്കുമ്പോഴും നിലനിൽക്കുന്നത്.എന്നാൽ മമ്മൂട്ടി പിന്നീട് തന്റെ പോസ്റ്റിലൂടെ ആ മുഖമൂടിക്ക് പിന്നിൽ ആ സിഫ് അലിയാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു.
ഇപ്പോൾ ഇതാ റോഷാക്കിന്റെ വിജയാഘോഷവേളയിൽ ആസിഫ് അലിയ്ക്ക് റോളെക്സ് വാച്ച് സമ്മാനം നൽകി മമ്മൂട്ടി. റോഷാക്കിന്റെ സഹനിർമാതാതാവായ ദുൽഖർ സൽമാനും വാച്ച് സമ്മാനം നൽകുന്ന വേളയിൽ സമീപത്തുണ്ടായിരുന്നു. വിക്രം എന്ന തമിഴ് ചിത്രത്തിൽ നടൻ സൂര്യ കേമിയോ വേഷത്തിൽ എത്തിയപ്പോഴും കമൽഹസൻ താരത്തിന് റോളെക്സ് വാച്ച് സമ്മാനിച്ചിരുന്നു. വിക്രത്തിൽ സൂര്യയുടെ പേര് റോളെക്സ് എന്നായിരുന്നു. കഴിഞ്ഞ മാസമാണ് റൊഷാക്ക് ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലെത്തിയത്.