ഗുജറാത്തിൽ ബി ജെ പി യ്ക്ക് നൂറിലധികം സീറ്റിൽ ലീഡ്, കോൺഗ്രസ്സും എ എ പി യും വളരെ പിന്നിൽ

എട്ടുമണിക്ക് വോട്ടെണ്ണൽ തുടങ്ങിയ ഗുജറാത്തിൽ ബി ജെ പി  നൂറിലധികം സീറ്റിൽ ലീഡ് ചെയ്യുന്നു . ഗുജറാത്തിൽ എക്സിറ്റ് പോളുകൾ വൻഭൂരിപക്ഷം പ്രവചിച്ചതിന്റെ ആവേശത്തിലാണ് ബിജെപി. 33 ജില്ലകളിലായി 37 കേന്ദ്രങ്ങളാണ് വോട്ടെണ്ണലിന് സജ്ജമാക്കിയിട്ടുള്ളത്. 182 നിരീക്ഷകര്‍ അടക്കം 700ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗ് സ്‌റ്റേഷനുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിട്ടുള്ളത്.

ഡല്‍ഹിക്കും പഞ്ചാബിനും പുറമേ, ഗുജറാത്തും പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ആം ആദ്മി പാര്‍ട്ടി. ഭരണവിരുദ്ധ വികാരം തുണയ്ക്കുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസും മത്സരരംഗത്ത് ശക്തമായുണ്ട്. ഗുജറാത്തിൽ കോൺഗ്രസിന് സമീപകാലത്തെ ഏറ്റവും വലിയ തിരിച്ചടി ഉണ്ടാകുമെന്ന് എക്സിറ്റ് പോളുകൾ പറയുന്നു.