പെർഫെക്റ്റ് കാസ്റ്റിങ്.ജയ ജയ ജയ ജയ ഹേ’യിൽ ദർശന രാജേന്ദ്രന്റെ കുട്ടിക്കാലം അവതരിപ്പിച്ച അതേമുഖച്ഛായയുള്ള കുട്ടി

കുടുംബ പ്രേക്ഷകരുടെ പ്രിയ ചിത്രമായി മാറിയ ‘ജയ ജയ ജയ ജയ ഹേ’യിലെ ദർശന രാജേന്ദ്രന്റെ ജയഭാരതി എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ച കുട്ടിയാണ് ചർച്ചാവിഷയം.ദർശനയുടെ മുഖഛായ മാത്രമല്ല, ചുരുളൻ തലമുടി പോലും ഈ കുട്ടിക്ക് പകർത്തിവെച്ച പോലുണ്ട്.മോഹൻലാലിന്റെ ഛായയുണ്ടായിരുന്ന കുട്ടി വലുതാവുമ്പോ മമ്മൂട്ടിയായി മാറിയിരുന്ന കാലമൊക്കെ പോയി. പെർഫെക്റ്റ് കാസ്റ്റിംഗ്,’ എന്ന് ജയ ജയ ജയ ജയ ഹേയിലെ കുട്ടിയുടെ ചിത്രം പോസ്റ് ചെയ്തുകൊണ്ട് സജു മാത്യു എന്ന പ്രേക്ഷകൻ ഫേസ്ബുക്കിൽ കുറിച്ചു.

മലയാള സിനിമയിൽ വെള്ളാരംകണ്ണുള്ള കുട്ടി വലുതാവുമ്പോൾ മോഹൻലാൽ അല്ലെങ്കിൽ മമ്മൂട്ടിയായി മാറുന്ന പ്രതിഭാസം കണ്ട് നായകനുമായി എന്തുബന്ധമെന്ന് പ്രേക്ഷകർക്കും പലകുറി തോന്നിയിരിക്കാം.നടന്റെയോ നടിയുടെയോ ബാല്യകാലം അവതരിപ്പിക്കാൻ ഒരു കുട്ടി വേണം എന്നതിൽക്കവിഞ്ഞ് മറ്റൊരു പരിഗണന ഇത്തരം കാസ്റ്റിംഗിൽ കണ്ടെന്നു വരില്ല.മലയാള സിനിമയിൽ പല പല സിനിമകളിലായി നമ്മൾ കണ്ട ഒരു പ്രതിഭാസമാണിത്.

മുൻപ് പലരും അമ്പരപ്പോടെ നോക്കിക്കണ്ട ഒരു കഥാപാത്രാവിഷ്കാരമായിരുന്നു ‘മെയ്ഡ് ഇൻ USA’ എന്ന സിനിമയിലെ കാവേരിയുടെ വന്ദന എന്ന കഥാപാത്രത്തിന്റെ ബാല്യകാലത്തിൽ അതേ മുഖഛായയുള്ള കുട്ടിയെ കണ്ടെത്തിയത്.ആ കാസ്റ്റിംഗിന് പിന്നിലെ രഹസ്യം ആ കുട്ടി കാവേരി തന്നെയായിരുന്നു എന്നതാണ്.നടിയുടെ കുട്ടിക്കാലത്തഭിനയിച്ച രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ‘അമ്മാനംകിളി’ എന്ന സിനിമയിലെ രംഗങ്ങൾ വളരെ വർഷങ്ങൾക്ക് ശേഷം താൻ തന്നെ സംവിധാനം ചെയ്ത മറ്റൊരു ചിത്രത്തിൽ അദ്ദേഹം ഉൾപ്പെടുത്തുകയായിരുന്നു. മാധവൻ അവതരിപ്പിച്ച റോബി തോമസ് എന്ന കഥാപാത്രത്തിന്റെയും നായികയുടെയും കഴിഞ്ഞകാലം ചിത്രീകരിച്ച ഗാനരംഗത്തിൽ ഇതും ചേർത്താണ് അവതരിപ്പിച്ചത്.അമ്മാനംകിളി’ എന്ന സിനിമ പുറത്തിറങ്ങിയില്ല.

ജയ ജയ ജയ ജയ ഹേ’യിലെ ദർശന രാജേന്ദ്രന്റെ ജയഭാരതി എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അങ്ങനെയല്ല, ഇതാണ് പെർഫെക്റ്റ് കാസ്റ്റിംഗ് എന്ന് പറയുന്നത്.ഈ സിനിമയുടെ സംവിധായകനും അണിയറ പ്രവർത്തകരും പ്രശംസ അർഹിക്കുന്നു.