” കിംഗ് ഓഫ് കൊത്ത ” ആടിയും പാടിയും വേദിയെ ഇളക്കിമറിച്ച്‌ ദുൽഖർ

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ദുല്‍ഖര്‍ ചിത്രമായ കിംഗ് ഓഫ് കൊത്ത യുടെ പ്രമോഷന്റെ ഭാഗമായി ദുല്‍ഖറിനൊപ്പം മാളവിക മേനോനും വേദിയില്‍ എത്തി.വേദിയില്‍ ചുവടുവെച്ചും മാസ് സെല്‍ഫി പങ്കുവെച്ചും ആരാധകര്‍ക്കായി ഓക്കേ കണ്‍മണിയും സുന്ദരിപെണ്ണും പാടിയും ദുല്‍ഖര്‍ വേദിയെ ഇളക്കിമറിച്ചു.

പാന്‍ ഇന്ത്യന്‍ താരമായി നിറഞ്ഞു നില്‍ക്കുന്ന ദുല്‍ഖര്‍ ഇന്ന് ഇന്ത്യന്‍ പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തുകയാണ്.മലയാളത്തില്‍ സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി  ഭാഷയുടെ അതിർവരമ്പുകളെല്ലാം ഭേദിക്കുകയാണ് താരം.

ഏറ്റവും വലിയ ഹിറ്റായ സീതാരാമവും ചുപ്പുമാണ് ദുല്‍ഖറിന്റെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍.ദുല്‍ഖറിന്റെ പുത്തന്‍ സ്റ്റൈലിനെക്കുറിച്ച് സംസാരിച്ച മാളവിക ആരാണ് ദുല്‍ഖറിന്റെ ഫാഷന്‍ ഐക്കണ്‍ എന്ന് ചോദിച്ചത് ആരാധകരെ വലിയ ആവേശത്തിലാഴ്ത്തി.’ചെറുപ്പം മുതല്‍ ഒരേയൊരു ഫാഷന്‍ ഐക്കണ്‍ മാത്രമേ എനിക്കുള്ളൂ, അത് എന്റെ വാപ്പച്ചിയാണ്’ ദുല്‍ഖര്‍.പറഞ്ഞു.

മമ്മൂക്കയുടെ ഫാഷന്‍ സെന്‍സിനെക്കുറിച്ച് സിനിമ ഇന്‍ഡസ്ട്രിയില്‍ തന്നെ വലിയ മതിപ്പാണ് ഉള്ളത്.മലയാളികളുടെ ഫാഷന്‍ ഐക്കണ്‍ എന്ന പദവി മമ്മൂക്കയ്ക്ക് മാത്രം സ്വന്തമായതാണ്.യുവതാരങ്ങളെപ്പോലും തോല്‍പ്പിക്കുന്ന ട്രെന്‍ഡ് സെറ്ററാണ് മമ്മൂക്ക.മുടി നീട്ടി വളര്‍ത്തിയ ദുല്‍ഖറിന്റെ ലുക്കു കണ്ടിട്ട് ‘ഇത് മമ്മൂക്ക തന്നെയാണല്ലോ എന്നാണ് ആരാധകരുടെ കമന്റ്. മമ്മൂക്ക പതിനെട്ടാം പടി എന്ന ചിത്രത്തിന് വേണ്ടി ഇത്തരത്തില്‍ മുടി നീട്ടി വളര്‍ത്തി എത്തിയിരുന്നു.

ദുല്‍ഖറിന്റെ ഓരോ പുത്തന്‍ ലുക്കും ആരാധകര്‍ക്കിടയില്‍ തരംഗമായി മാറാറുണ്ട്.പുതിയ ലുക്കും ആഘോഷപൂര്‍വ്വം ഏറ്റെടുക്കുകയാണ് ആരാധകര്‍.