മലയാളികൾക്ക് ഒരുപാട് ഇഷ്ടമാണ് തൃഷയെ.തൃഷയുടെ കരിയറിൽ തന്നെ ഏറ്റവും വലിയ ഹിറ്റുകളായ 96, വിണ്ണെത്താണ്ടി വരുവായ എന്നിവയൊക്കെ മലയാളികളും ഏറെ ആസ്വദിച്ച സിനിമകളാണ്.മലയാളത്തിന്റെ യുവ താരം നിവിൻ പോളിക്കൊപ്പം ഹേയ് ജൂഡ് എന്ന സിനിമയിലൂടെ തൃഷ മലയാളത്തിലും അഭിനയിച്ചിരുന്നു.വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു മലയാള സിനിമയിൽ അഭിനയിച്ചിരിക്കുകയാണ് തൃഷ.
മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ നായികയായിട്ടാണ് തൃഷയുടെ മലയാളത്തിലേക്കുളള രണ്ടാം വരവ്.മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം സിനിമയിലാണ് തൃഷയും അഭിനയിച്ചിരിക്കുന്നത്.മോഹൻലാലിന്റെ ഭാര്യയുടെ വേഷത്തിലാണ് തൃഷ എത്തുന്നത്.കൊറോണയ്ക്ക് മുമ്പ് തുടങ്ങിയ സിനിമയൂടെ അവസാന ഘട്ട ചിത്രീകരണ തിരക്കിലാണ് അണിയറ പ്രവർത്തകർ.
“മോഹൻലാലിന് ഒപ്പം അഭിനയി ക്കാൻ താനെപ്പോഴും ആഗ്രഹിച്ചിരുന്നു.മോഹൻലാലിനൊപ്പം അഭിനയിക്കുന്നതിൽ വളരെ എക്‌സൈറ്റഡ് ആണ്.എപ്പോൾ അദ്ദേഹത്തെ കണ്ടാലും ചോദിക്കുന്നൊരു ചോദ്യമുണ്ട്,നിങ്ങളോടൊപ്പം അഭിനയിക്കുക എന്നത് എന്റെ സ്വപ്നമാണ്. എന്നാണ് നമ്മൾ ഒരുമിച്ച് അഭിനയിക്കുന്നത്. അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നത് എന്റെ സ്വപ്നമാണ്. ഹേയ് ജൂഡിനുശേഷം നല്ലൊരു മലയാളം സിനിമയ്ക്കായി കാത്തിരിക്കുകയായിരുന്നു”തൃഷ വെളിപ്പെടുത്തി.
അഭിഷേക് ഫിലിംസ് ആൻഡ് പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ രമേശ് പിപിളളയും സുധൻ എസ്പിളളയും ചേർന്നു നിർമിക്കുന്ന റാമിന്റെ ചിത്രീകരണം നടന്നത് യുകെ,ഈജിപ്ത് തുടങ്ങി നരവധി വിദേശ രാജ്യങ്ങളിലാണ്