റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ നിത അംബാനിയും മകൾ ഇഷ അംബാനിയും മുഖ്യ ആതിഥ്യം വഹിച്ച നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടനത്തിനു ഇന്ത്യയിലെയും വിദേശത്തെയും വിവിധ കലാകാരന്മാർ, മത നേതാക്കൾ, കായിക, വ്യവസായ പ്രമുഖർ എന്നിവർക്കൊപ്പം രാജ്യത്തെ പ്രമുഖ വ്യക്തികളും പങ്കെടുത്തു.
കൾച്ചറൽ സെന്റർ ഉദ്ഘാടനത്തിന് എത്തിയ ദുൽഖറിന്റെയും ഭാര്യ അമാലിന്റെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു.മമ്മൂട്ടിയുടെ മകനും പ്രിയ താരവുമായ ദുൽഖർ സൽമാന് നിരവധി ആരാധകരാണ് ലോകമെമ്പാടുമുള്ളത്. താരം പങ്കുവെക്കുന്ന ഓരോ പോസ്റ്റുകൾക്കും സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന പ്രചാരവും വളരെ വലുതാണ്.കുഞ്ഞിക്ക എന്നാണ് ആരാധകർ സ്നേഹത്തോടെ താരത്തെ വിളിക്കാറുള്ളത്.മലയാളത്തിനോടൊപ്പം തെന്നിന്ത്യൻ ഭാഷകളിലും സജീവ സാന്നിധ്യമാണ് ദുൽഖർ.
മകളുടെ കൈപിടിച്ച് എയർപോർട്ടിലൂടെ നടക്കുന്ന ദുൽഖറിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഭാര്യ അമാലും സമൂഹ മാധ്യമങ്ങളിൽ സജീവസാന്നിധ്യമാണ്.
ഷർട്ടും ഓവർ കോട്ടും സ്റ്റൈലിഷ് ആയ പാൻസും ധരിച്ചെത്തിയ ദുൽഖറിനെയും കറുപ്പ് നിറത്തിലുള്ള ഗൗൺ അണിഞ്ഞ അമാലിനേയും കാണുമ്പോൾ ഒരു മോഡൽ ഫോട്ടോഷൂട്ട് നടത്തിയ പ്രതീതിയാണ് പ്രേക്ഷകർക്കുള്ളിൽ ഉണ്ടാകുന്നത്.ചിത്രങ്ങൾക്ക് താഴെ നിരവധി താരങ്ങളും ആരാധകരും ആശംസകൾ അറിയിച്ചു കൊണ്ട് എത്തിയിട്ടുണ്ട്.ക്യൂട്ട് കപ്പിൾസ് എന്നാണ് പ്രശസ്ത താരങ്ങളുടെ കമെന്റ്.
സൂപ്പർസ്റ്റാർ രജനികാന്ത്, അനുപം ഖേർ, ഷാറുഖ് ഖാൻ, ആമിർ ഖാൻ, രൺവീർ സിങ്, ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര, വിദ്യാ ബാലൻ, വരുൺ ധവാൻ, സോനം കപൂർ, ജാവേദ് അക്തർ, ഷബാന ആസ്മി, സുനിൽ ഷെട്ടി, ഷാഹിദ് കപൂർ, ആലിയ ഭട്ട് ,ഹോളിവുഡ് നടൻ ടോം ഹോളണ്ട് തുടങ്ങിയ പ്രമുഖ താരങ്ങൾ ചടങ്ങിൽ അണിനിരന്നു.