ഗുജറാത്തിൽ പാകിസ്ഥാൻ ബോട്ടിൽ നിന്നും 300 കോടിയുടെ മയക്കുമരുന്നും വൻ ആയുധശേഖരവും കണ്ടെടുത്തു

സൂററ്റ്: ഗുജറാത്തിൽ പാകിസ്ഥാൻ ബോട്ടിൽ നിന്നും 300 കോടിയുടെ മയക്കുമരുന്നും വൻ ആയുധശേഖരവും കണ്ടെടുത്തു. കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ബോട്ട് പിടികൂടിയത്.10 പേരെ കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് ഗുജറാത്തിലേക്ക് വന്ന അല്‍ സൊഹേലിയെന്ന ബോട്ട് പരിശോധിച്ചപ്പോഴാണ് ആയുധങ്ങളുടെ വലിയ ശേഖരവും 300 കോടിയുടെ മയക്കുമരുന്നും കണ്ടെടുത്തത്.കഴിഞ്ഞ 18 മാസങ്ങള്‍ക്കിടെ 7 തവണയാണ് കോസ്റ്റ് ഗാര്‍ഡും എടിഎസും സംയുക്ത പരിശോധ നടത്തുന്നത്.

കൂടുതല്‍ പരിശോധനയ്ക്കായി ബോട്ടും കസ്റ്റഡിയിലെടുത്ത 10 പേരെയും ഗുജറാത്തിലെ ഒഖ തുറമുഖത്തേയ്ക്ക് കൊണ്ടുപോയി.