ടൊയോട്ടയും ചില മോഡലുകൾക്ക് വില കൂട്ടുന്നു ലോക വിപണിയിലെ വമ്പൻ കാറായ ടൊയോട്ട ലാൻഡ് ക്രൂയിസറിനു ഇന്ത്യയിൽ 2.17 കോടി

ന്യൂ ഡൽഹി : ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടോ MPV SUV വിഭാഗത്തിൽ വരുന്ന ഇന്നോവ ക്രെസ്റ്റ , ഫോർച്ചൂണർ , ലെജൻഡർ എന്നീ കാറുകളുടെ ഇന്ത്യയിലെ വില വർദ്ധിപ്പിച്ചു. GX(-) MT 7 സീറ്ററുടെയും GX(-) MT 8 സീറ്ററുടെയും വില 17.3, 17.35 ലക്ഷവും VX MT 7 സീറ്ററിന് വില 20.59 ലക്ഷവുമാകും പുതിയ വില. GMT ഡീസൽ എഞ്ചിന് 18.18 ലക്ഷവും VX,ZX വേരിയന്റുകൾക്ക്‌ 24.12 ലക്ഷവുമായി വർദ്ധിക്കും.

ഫോർച്ചൂണർ പെട്രോൾ വേരിയന്റുകളായ MT,AT യുടെ വില യഥാക്രമം 31.39ത്, 32.98 ലക്ഷമാണ്. ഡീസൽ വേരിയന്റുകളായ MT 2WD, AT 2WD എന്നിവയ്ക്ക് 33.89തും 36.16 ലക്ഷവുമായാണ് വില കൂട്ടിയിരിക്കുന്നത്. ഫോർച്ചൂണരിന്റെ ടോപ് മോഡലായ MT 4×4 ന് പുതുക്കിയ വില 36.99 ലക്ഷമാണ്.ലജൻഡറിന് 1.1 ലക്ഷം രൂപയാണ് വില കൂട്ടിയിരിക്കുന്നത്.

ലോക സെലിബ്രിറ്റികൾ അവരുടെ ഏറ്റവും പ്രിയപ്പെട്ട കാറായി കണക്കാക്കപ്പെടുന്നത് ടൊയോട്ട ലാൻഡ് ക്രൂയിസറിനെയാണ്.ഇന്ത്യയിലും സെലിബ്രിറ്റികളുടെ ആദ്യ ചോയ്‌സ് ടൊയോട്ട ലാൻഡ് ക്രൂയിസർ തന്നെയാണ്. ലാൻഡ് ക്രൂയിസറിന്റെ പുതിയ മോഡൽ 300 ടൊയോട്ട ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചു.ബുക്ക് ചെയ്ത് കഴിഞ്ഞാൽ ഇതിന്റെ കാത്തിരിപ്പ് വളരെ നീണ്ടതാണ്.

ടൊയോട്ട ലാൻഡ് ക്രൂയിസർ 300 ന്റെ ബുക്കിംഗ് കമ്പനി എപ്പോൾ ആരംഭിക്കുന്നുവെന്ന് അറിയിച്ചിട്ടില്ലെങ്കിലും വർഷത്തിന്റെ മധ്യത്തിൽ ബുക്കിംഗ് ആരംഭിക്കുമെന്നാ റിപ്പോർട്ട്. ബുക്ക് ചെയ്യാൻ മാത്രം 10 ലക്ഷം രൂപ കൊടുക്കണം. എപ്പോഴും ഈ എസ്‌യുവിക്ക് ലോക വിപണിയിൽ വമ്പൻ ഡിമാൻഡാണ്. ലാൻഡ് ക്രൂയിസർ ബുക്ക് ചെയ്ത് ശേഷം 4 വർഷം വരെ കാത്തിരിക്കേണ്ടി വരും. ലാൻഡ് ക്രൂയിസർ 300 ന്റെ ഷോറൂം വില 2.17 കോടി രൂപയാണ്.

ലാൻഡ് ക്രൂയിസറിന്റെ സവിശേഷതകളിൽ കമ്പനി ഒരു വിട്ടുവീഴ്ചയും ചെയ്യുന്നില്ല. ആൻഡ്രോയിഡ്, ആപ്പിൾ കാർപ്ലേ എന്നിവ സപ്പോർട്ട് ചെയ്യുന്ന 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 4 സോൺ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ എസി , മൂൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ചാർജിംഗ്, 14 സ്പീക്കറുകളുള്ള ജെബിഎലിന്റെ പ്രീമിയം ഓഡിയോ സിസ്റ്റം തുടങ്ങിയ ഫിറ്റ്ഔട്ടുകൾ ലാൻഡ് ക്രൂയിസർ 300 ന്റെ പ്രത്യേകതകളാണ്.700 എൻഎം ടോർക്കിൽ 3.3 ലിറ്റർ ട്വിൻ ടർബോ ഡീസൽ എഞ്ചിനാണ് ലാൻഡ് ക്രൂയിസർ 300-ന് കരുത്ത് പകരുന്നത്. കൂടാതെ, 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ഷിഫ്റ്റിലും വാഹനം ലഭ്യമാണ്.

വലിയ സൗകര്യത്തിന് പേരുകേട്ടതാണ് ഈ എസ് യു വി.ഏത് ഭൂപ്രദേശത്തും കാർ എളുപ്പത്തിൽ ഓടിക്കാൻ കഴിയും. കാറിന് വെന്റിലേറ്റഡ് സീറ്റുകളും ലംബർ സപ്പോർട്ടും ഉണ്ട്. കംഫർട്ട് ലെവൽ മികച്ചതാണ്. വിശ്വാസ്യതയും മികച്ച ബോഡിയുമാണ് ലാൻഡ് ക്രൂയിസർ 300 നെ സെലിബ്രിറ്റികളുടെ ആദ്യ ചോയ്‌സ് ആയതിന് പിന്നിലെ രഹസ്യം.