ഭരണഘടന തകര്‍ന്നാല്‍ രാജ്യത്തിന്റെ പരമാധികാരം തകരും,മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഭരണഘടന ആക്രമണങ്ങള്‍ നേരിടുന്ന കാലമാണിത്. ഭരണഘടന തകര്‍ന്നാല്‍ രാജ്യത്തിന്റെ പരമാധികാരം തകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടന തൊട്ട് സത്യം ചെയ്യുന്നവർ തന്നെ ഭരണഘടനയെ എതിർക്കുന്നുതൊട്ട് സത്യം ചെയ്യുന്നവർ തന്നെ ഭരണഘടനയെ എതിർക്കുന്നുവെന്നും അദേഹം പറഞ്ഞു.

ബിജെപിക്കും ആര്‍എസ്എസ്എസിനുമെതിരെ നിലകൊള്ളുന്ന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനും സാമ്പത്തികമായി ഞെരുക്കാനും ശ്രമിക്കുന്നുവെന്നും കേരളത്തില്‍ അത് വിലപ്പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാന സംരക്ഷണ സമതിയുടെ ഭരണഘടനാ സംരക്ഷണ സമ്മേളനവും മതേതര സംഗമവും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

നവോത്ഥാന സംരക്ഷണ സമിതി ചെയര്‍മാന്‍ വെള്ളപ്പള്ളി നടേശൻ അധ്യക്ഷനായിരുന്നു.

ഇന്ന് ഭരണഘടന അട്ടിമറിക്കാൻ നടക്കുന്ന സാഹചര്യത്തിൽ ഭരണഘടനയുടെ കാവലാളായി നാമോരോരുത്തരും മാറേണ്ടതുണ്ട്. പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കുമായി നിലയുറപ്പിക്കണമെന്ന് റിപ്പബ്ലിക് ദിനത്തിൽ പ്രതിജ്ഞ ചെയ്യാം”

”ചെറിയ ഇടവേളകളിലൊഴികെ ഇന്ത്യയിൽ ജനാധിപത്യം നിലനിർത്താൻ സാധിച്ചു. നമ്മുടെ അയൽരാജ്യങ്ങളിൽ പലപ്പോഴും ജനാധിപത്യം അട്ടിമറിക്കപ്പെട്ടു. പട്ടാള ഭരണത്തിലേക്ക് വഴുതിവീഴുന്നത് കണ്ടു. ജനാധിപത്യത്തെ കൈയൊഴിഞ്ഞ് പട്ടാള ഭരണത്തിനുള്ള മുറവിളികളും ഉയർന്നു. എന്തെല്ലാം പോരായ്മകൾ എതെല്ലാം തരത്തിൽ ഉണ്ടായിട്ടും ജനാധിപത്യം അത്യന്തികമായി ക്രൂശിക്കപ്പെടരുതെന്ന് ഭരണഘടനാ ശിൽപികൾ നിഷ്കർഷിച്ചു”-ആലപ്പുഴ റിക്രീയേഷന്‍ മൈതാനത്ത് ദേശീയ പതാക ഉയർത്തിയ ശേഷം നൽകിയ റിപ്പബ്ലിക് ദിന സന്ദേശത്തിൽ മന്ത്രി സജി ചെറിയാൻ പറഞ്ഞു.