ഭാര്യ വീട്ടിൽനിന്നും പുറത്താക്കി,ഫുട് പാത്തിലായിരുന്നു ഉറക്കം,തെരുവിൽ ജീവിതം.അനുരാഗ് കശ്യപ്

താന്‍ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചും കരിയറില്‍ നേരിട്ട തിരിച്ചടികളെ കുറിച്ചും തുറന്നു പറഞ്ഞ് സംവിധായകന്‍ അനുരാഗ് കശ്യപ്.  ” ആദ്യത്തെ ചിത്രം നിന്നു പോയി. രണ്ടാമത്തെ ചിത്രം ‘ബ്ലാക്ക് ഫ്രൈഡേ’യുടെ റിലീസിന്റെ ഒരു ദിവസം മുമ്പ് പ്രതിസന്ധിയിലായി. റൂമില്‍ അടച്ചിരിക്കാന്‍ തുടങ്ങി. ഇത് തന്നെ കുടിയനാക്കി. ഇതോടെ ആരതി (അനുരാഗിന്റെ മുന്‍ ഭാര്യ) തന്നെ വീട്ടില്‍ നിന്നും പുറത്താക്കി.അന്ന് മകള്‍ക്ക് നാലു വയസായിരുന്നു.വിവിധ പ്രോജക്ടുകളില്‍ നിന്നും താന്‍ ഭാഗമായ സിനിമകളില്‍ നിന്ന് പോലും പുറത്തായി. മൊത്തം സംവിധാനങ്ങളോടും സിനിമ രംഗത്തോടും അന്ന് എനിക്ക് വെറുപ്പായിരുന്നു.

അന്ന് ജുഹു സര്‍ക്കിളിന് നടുവില്‍ ഒരു പൂന്തോട്ടമുണ്ടായിരുന്നു, സിഗ്‌നലുകളൊന്നും ഇല്ലാത്ത ഒരു റൗണ്ട് എബൗട്ട്. അക്കാലത്ത് അവിടെയായിരുന്നു രാത്രി ഉറങ്ങാറ്. ചിലപ്പോള്‍ അവിടെ നിന്നും ഞങ്ങളെ പോലീസ് പുറത്താക്കും. പിന്നെ വെര്‍സോവ ലിങ്ക് റോഡിലേക്ക് പോകും, അവിടെ ഒരു വലിയ ഫുട് പാത്തുണ്ട്.അവിടെ ആളുകള്‍ വരിവരിയായി ഉറങ്ങാറുണ്ട് . പക്ഷേ അവിടെ കിടന്നുറങ്ങാന്‍ 6 രൂപ കൊടുക്കണം. ഞാൻ അപ്പോഴും പോരാടി കൊണ്ടിരുന്നു. “ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് പറഞ്ഞു.