കേരളത്തിൽ റെയിൽവേ വികസനത്തിനായി 2033 കോടി രൂപ,വന്ദേഭാരത് ട്രെയിൻ കേരളത്തിനും,കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.

ന്യൂഡൽഹി: കേരളത്തിൽ റെയിൽവേ വികസനത്തിനായി 2033 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അധികം വൈകാതെ വന്ദേഭാരത് എക്സ്‍പ്രസ് ട്രെയിൻ അനുവദിക്കുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കേന്ദ്ര ബജറ്റിൽ കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾക്കായി അനുവദിച്ച പദ്ധതികളെക്കുറിച്ച് വീഡിയോ കോൺഫറൻസിലൂടെ വിശദീകരിക്കുകയായിരുന്നു മന്ത്രി.

1997-98 ൽ അനുമതി ലഭിച്ച 116 കിലോമീറ്റർ ദൈർഘ്യമുള്ള ശബരി റെയിൽപാതയ്ക്കു 100 കോടി രൂപ വകയിരുത്തിയത് കേരളത്തിൻ്റെ പ്രതീക്ഷകൾ വർദ്ദിപ്പിക്കുന്നു.14 സ്റ്റേഷനുകളുള്ള അങ്കമാലിയേയും എരുമേലിയേയും ബന്ധിപ്പിക്കുന്ന പദ്ധതിയ്ക്കായി കെ-റെയിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ 3745 കോടി രൂപയാണ് എസ്റ്റിമേറ്റ്.സിൽവർലൈൻ പദ്ധതിക്കുവേണ്ടി കേരളം നൽകിയ പദ്ധതിയിൽ കാണിച്ചിരിക്കുന്ന തുക വളരെ കുറവാണെന്നും ഇത് യാഥാർഥ്യവുമായി പൊരുത്തപ്പെടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിലെ റെയിൽ വികസനവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തും. ഇതിനായി കേരളം സന്ദർശിച്ചു ജനങ്ങൾക്കും സർക്കാരിനും സ്വീകാര്യമായ പ്രഖ്യാപനം നടത്തും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.