കൊല്ലം: ശക്തികുളങ്ങര ഹെൽത്ത് സെന്ററിലെ ഉദ്യോഗസ്ഥനായ കാവനാട് അരവിള ബർലിൻ മന്ദിരത്തിൽ ബെർലിനെന്ന് വിളിക്കുന്ന ബോസ്കോയെ വധശ്രമ കേസിൽ ഗൂഢാലോചന നടത്തിയതിന് ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു 2021 മാർച്ചിൽ കാവനാട് അരവിള സ്വദേശി ജോസഫ് ദാസനെ അക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് ബോസ്കോയെ ചെയ്തത്.
ജോസഫിനെ ആക്രമിച്ച സംഭവത്തിൽ ശക്തികുളങ്ങര പോലീസ് നേരത്തെ അറസ്റ്റു ചെയ്ത രണ്ടുപേരെ ചോദ്യംചെയ്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബോസ്കോയുടെ നിർദ്ദേശാനുസരണമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയത്.
മുൻകൂർ ജാമ്യത്തിനായി പ്രതിയായ ബോസ്കോ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കഴിഞ്ഞദിവസം കേസ് തള്ളിയതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ജോസഫ് ദാസൻ ഒരു വർഷത്തോളം ചികിത്സയിലായിരുന്നു.