ന്യൂയോർക്ക്: തൻ്റെ രൂപസാദൃശ്യമുള്ള അമേരിക്കൻ യുവതി ഓൾഗയെ വിഷം കലർത്തിയ ചീസ് കേക്ക് നൽകി കൊലപ്പെടുത്താൻ ശ്രമിച്ച റഷ്യൻ യുവതി വിക്ടോറിയ നസ്യറോവ കുറ്റക്കാരിയാണെന്ന് കോടതി. സമാനമായ നിറവും കറുത്ത മുടിയും ഉണ്ടായിരുന്ന വോൾഗ തൻ്റെ ഐഡൻ്റിൻ്റിക്ക് കോട്ടം ഉണ്ടാക്കുമോ എന്ന സംശയത്തെ തുടർന്നാണ് റഷ്യൻ യുവതി ഓൾഗയ്ക്ക് വിഷയം നൽകിയതെന്നാണ് റിപ്പോർട്ടുകൾ.
2016ൽ നടന്ന കൊലപാതകശ്രമത്തിനും മറ്റ് കുറ്റങ്ങൾക്കുമായി നാൽപ്പത്തിയേഴുകാരിയായ വിക്ടോറിയ നസ്യറോവ 25 വർഷം തടവ് ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവദിവസം ഓൾഗയുടെ താമസസ്ഥലത്ത് എത്തിയ വിക്ടോറിയ കൊടുത്ത വിഷയം കലർത്തിയ ചീസ് കേക്ക് കഴിച്ച ഓൾഗയ്ക്ക് അസ്വസ്ഥ്യമുണ്ടായി. അടുത്ത ദിവസം വീട്ടിൽ എത്തിയ സുഹൃത്ത് ബോധം നഷ്ടമായ ഓൾഗയെ വിവസ്ത്രയായ നിലയിൽ കണ്ടെത്തുകയും ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഓൾഗയ്ക്കു സമീപത്തായി ഗുളികകളും മുറിയിലെ സാധനങ്ങളും ചിതറി കിടക്കുന്ന നിലയിലായിരുന്നു.
ആശുപത്രിയിൽ എത്തിക്കുമ്പോൾ ഓൾഗയുടെ ആരോഗ്യനില ഗുരുതരമായ നിലയിലായിരുന്നു. വിദഗ്ധ ചികിത്സയ്ക്കൊടുവിൽ സുഖം പ്രാപിച്ച് വീട്ടിൽ എത്തിയപ്പോൾ പാസ്‌പോർട്ടും ഐഡി കാർഡും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടതായി കണ്ടെത്തി. സംശയം തോന്നി നടത്തിയ പരിശോധനയിൽ കേക്കിൽ വിഷം കലർന്നതായി കണ്ടെത്തി. തുടർന്ന് നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് വിക്ടോറിയ പിടിയിലായത്.