തിരുവനന്തപുരം: ഭംഗിയായി വിജയിക്കുമെന്ന് പ്രതീക്ഷിച്ച് തന്നെയാണ് ചെറിയ സാറ്റലൈറ്റുകളെ ആഗോളതലത്തിൽ വിക്ഷേപിക്കുന്നത്. ഈ വിജയം ഇന്ത്യക്ക് വലിയ മുതൽക്കൂട്ടാവും.ലോക രാജ്യങ്ങൾക്കിടയിൽ ചെറിയ സാറ്റ്ലൈറ്റുകൾ വിക്ഷേപിക്കുന്നതിനുള്ള ഒരു സ്ഥാനം ഇന്ത്യക്ക് ലഭിക്കും.സാറ്റലൈറ്റ് കൃത്യമായി പ്രവർത്തിക്കുന്നുണ്ട്.
ആദ്യത്തെ വിക്ഷേപണം പരാജയം ആണെങ്കിലും രണ്ടാമത്തെ വിക്ഷേപണത്തിന് ആത്മവിശ്വാസം ഉണ്ടായിരുന്നു. മൂന്നു സാറ്റലൈറ്റുകളെ വിജയകരമായി ഭ്രമണപഥത്തിൽ എത്തിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്നും വി.എസ്.എസ്.സി ഡയറക്ടർ ഡോക്ടർ ഉണ്ണികൃഷ്ണൻ നായർ
ഇന്ത്യയിൽ എല്ലാവരും അഭിമാനത്തോടുകൂടി ആഘോഷിക്കുന്ന ഒരു വിജയം തന്നെയാണ് കൈവരിച്ചിരിക്കുന്നത്. വാണിജ്യ അടിസ്ഥാനത്തിൽ ഒരുപാട് വിക്ഷേപണങ്ങൾ ഇനി ഇന്ത്യയ്ക്ക് ചെയ്യാനാകും.വിഎസ് സി മാത്രമല്ല വലിയൊരു ടീം തന്നെ ഈ വിജയത്തിന് പുറകിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.