നല്ല മനസ്സുള്ള ഒരു ഇതിഹാസമാണ് മോഹൻലാൽ,ഇത്രയും എളിമയും വിനയവുംമുള്ള ഒരുതാരത്തെ ഞാൻ ആദ്യമായി കാണുകയാണെന്നും ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മോഹന്‍ലാലെന്നും മോഹന്‍ലാലിനെ നേരിട്ട് കണ്ടപ്പോഴുള്ള അനുഭവം വെളിപ്പെടുത്തി ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരണ്‍ ജോഹര്‍.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ മോഹന്‍ലാല്‍ സാറിനെ ആദ്യമായി കണ്ടുമുട്ടി. ജീവിതത്തിലെ ഏറ്റവും വലിയ ഫാന്‍ മൊമന്റുകളില്‍ ഒന്നായിരുന്നു അത്. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി ഞങ്ങളൊരു വിമാനത്തിലായിരുന്നു യാത്ര. സത്യത്തില്‍ ആ നിമിഷം മുതല്‍ ഞാന്‍ അമ്പരന്നിരിക്കുകയായിരുന്നു.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് അദ്ദേഹം. എന്നാല്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ വിനയമാണ്. നല്ല മനസുള്ള ഒരു ഇതിഹാസം. സാറിനെ കണ്ടതിലും പരിചയപ്പെടാന്‍ കഴിഞ്ഞതിലും എനിക്ക് അഭിമാനമുണ്ട്’ കരണ്‍ ജോഹര്‍ കുറിച്ചു