ഫിറ്റ്നെസ് നിലനിർത്തുന്നതിന് വേണ്ടി കളിക്കാർ നിരോധിത ഉത്തേജക മരുന്നുകൾ കുത്തിവെയ്പ്പുകൾ നടത്താറുണ്ട്. ഇത് ബിസിസിഐ കണ്ടില്ലയെന്ന് നടിക്കുകയാണെന്ന് ബിസിസിഐ ചീഫ് സെലക്ടർ ചേതൻ ശർമ.രോഹിത് ശർമ്മയും ഹാർദിക് പാണ്ഡ്യയും പോലുള്ള ഫാൻ ബേസുള്ള ക്രിക്കറ്റ് താരങ്ങൾ എങ്ങനെയാണ് ചീഫ് സെലക്ടറെ സ്വാധീനിക്കുന്നതെന്നും ടീമിൽ നിന്ന് അവരെ നീക്കം ചെയ്യാൻ വലിയ കളിക്കാർ എങ്ങനെ ഇടവേളകൾ ഉപയോഗിക്കുന്നുവെന്നും ബിസിസിഐ ചീഫ് സെലക്ടർ വെളിപ്പെടുത്തുന്നു.
ടീമിൽ സ്ഥാനം ലഭിക്കുന്ന 80-85 ശതമാനം താരങ്ങളും പൂർണതോതിൽ ഫിറ്റ് അല്ല. എന്നാൽ സെലക്ടർമാർക്ക് അവരെ ടീമിൽ ഉൾപ്പെടുത്താനുള്ള നിർദേശമാണ് ലഭിക്കുക. ഇതിന് ദേശീയ ക്രിക്കറ്റ് അക്കാദമിയും സമ്മതം നൽകുന്നു.ഫിറ്റ്നെസ് നിലനിർത്തുന്നതിന് വേണ്ടി അക്കാദമിക്ക് പുറത്ത് ഡോക്ടർമാരെ സമീപിച്ച് നിരോധിത മരുന്നകൾ കുത്തിവെക്കും. എന്നിട്ട് പ്രധാന ടൂർണമെന്റുകളിൽ അവർ തങ്ങളുടെ ഫിറ്റ്നെസ് തെളിയിക്കുകയും ചെയ്യും.ഇതിന് ദേശീയ ക്രിക്കറ്റ് അക്കാദമിയും സമ്മതം നൽകുന്നുണ്ടെന്നും ബിസിസിഐയുടെ ചീഫ് സെലക്റ്റർ വ്യക്തമാക്കുന്നു.
സീ മീഡിയ നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് പ്രധാന ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെയുള്ളവർ നിരോധിത ഉത്തേജക മരുന്നുകൾ ഉപയോഗിക്കുന്നുയെന്ന് ബിസിസിഐയുടെ ടീം സെലക്ഷൻ കമ്മിറ്റി ചെയർമാൻ വെളിപ്പെടുത്തിയത്.ഇതെ തുടർന്ന് 100 ശതമാനം ഫിറ്റായിട്ടുള്ള മികച്ച താരങ്ങൾക്ക് ലഭിക്കുന്ന അവസരം നഷ്ടമാകുകയാണെന്നും ഈ മരുന്നുകൾ ഡോപ് ടെസ്റ്റിൽ കണ്ടെത്താൻ സാധിക്കില്ലയെന്നും ചേതൻ ശർമ പറയുന്നു.