പാക് സർവകലാശാലയുടെ ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പറിൽ സഹോദരനും സഹോദരിയും തമ്മിലുള്ള ലൈംഗിക ബന്ധത്തിന്റെ രസത്തെ കുറിച്ച് ചോദ്യം

ഇസ്ലാമബാദ്: ഇസ്ലാമാബാദിലെ കോംസാറ്റ്സ് സർവകലാശാലയുടെ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് കോഴ്സിന്റെ കഴിഞ്ഞ ഡിസംബറിലെ ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പറിൽ സഹോദരനും സഹോദരിയും തമ്മിലുള്ള ലൈംഗിക ബന്ധത്തിന്റെ രസത്തെ കുറിച്ച് 300 വാക്കിൽ കുറയാതെ ഉപന്യാസം എഴുതാനായിരുന്നു ആദ്യ ചോദ്യം. ചോദ്യം കുട്ടികളിലും രക്ഷിതാക്കളിലും അസ്വസ്ഥതയുണ്ടാക്കി.

വിവാദ ചോദ്യം വായിച്ച വിദ്യാർഥികൾ പരാതിപ്പെട്ടതോടെ സംഭവത്തിൽ അധ്യാപകനെ പുറത്താക്കി. ” “ജൂലിയും മാർക്കും സഹോദരീ സഹോദരന്മാരാണ്. കോളേജിലെ അവധി ആഘോഷിക്കുന്നതിനായി അവർ ഫ്രാൻസിലേക്ക് പോകുന്നു. ബീച്ചിനടുത്തുള്ള മുറിയിലാണ് അവർ താമസിക്കുന്നത്. അവിടെ വെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ രസകരമായിരിക്കുമെന്ന് അവർക്ക് തോന്നുന്നു. ആ രാത്രിയിലെ അനുഭവം തികച്ചും പുതിയതായിരുന്നു. ജൂലി ഗർഭനിരോധന ഗുളിക കഴിച്ചിട്ടുണ്ടായിരുന്നു, കൂടാതെ സുരക്ഷയ്ക്കു വേണ്ടി മാർക്ക് കോണ്ടം ഉപയോഗിക്കുകയും ചെയ്തു. ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് അവർ ആസ്വദിച്ചു, എന്നാൽ വീണ്ടും അത് ചെയ്യില്ലെന്ന് അവർ തീരുമാനിച്ചു. ആ രാത്രിയിലെ അനുഭവം അവർ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്ന് അവർ തീരുമാനിച്ചു. ഇതിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്. അവരുടെ പ്രവർത്തി ശരിയാണോ? നിങ്ങളുടെ ഉത്തരത്തിനുള്ള കാരണവും പ്രസക്തമായ ഉദാഹരണങ്ങളും 300 വാക്കിൽ കുറയാതെ ഉപന്യസിക്കുക.” ഇതായിരുന്നു പരീക്ഷപേപ്പറിലെ ആദ്യ ചോദ്യം.

ചോദ്യം വിവാദമായതോടെ വിഷയത്തിൽ അന്വേഷണം നടത്തി അധ്യാപകനെ പുറത്താക്കി. ഒരിക്കലും തിരിച്ചു അധ്യാപന ജോലിയിൽ പ്രവേശിക്കാതിരിക്കാൻ ഇയാളെ കരിമ്പട്ടികയിൽ പെടുത്തി.വിവാദമായ ചോദ്യത്തിനെതിരെ സമൂഹമാധ്യമങ്ങളിലും പാക് പാർലമെന്റിലും വിമർശനമുയർന്നു