നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ കോട്ടയം നസീറിന്റെ നില തൃപ്തികരം

കോട്ടയം : നെഞ്ചുവേദനയെ തുടര്‍ന്നാണ് ഞായറാഴ്ച രാത്രി ചലച്ചിത്ര നടനും മിമിക്രി താരവുമായ കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കി.നിലവില്‍ ഐസിയുവിൽ കഴിയുന്ന കോട്ടയം നസീറിന്റെ ആരോഗ്യനില വളരെ തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.