കോഴിക്കോട് പയ്യാനിക്കൽ സ്വദേശി പാലക്കൽ ഇബ്രാഹിമിനെ മദീനയിൽ കബറടക്കി

മദീന : മദീനയിൽ മരണപ്പെട്ട കോഴിക്കോട് പയ്യാനിക്കൽ സ്വദേശി പാലക്കൽ ഇബ്രാഹിമിന്റെ ( 46 ) ബോഡി മദീനയിൽ കബറടക്കി.ഫെബ്രുവരി 16ന് മദീനയിലെ സുൽത്താനയിൽ കെട്ടിട നിർമ്മാണ ജോലിക്ക് ഇടയിൽ കാൽ വഴുതി വീണാണ് മരണപ്പെട്ടത്.ദീർഘകാലമായി മദീനയിൽ പ്രവാസിയായ ഇദ്ദേഹം 5 മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരികെ എത്തിയത്.മദീന കിംഗ് ഫഹദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഫോർമാലിറ്റീസ് പൂർത്തിയാക്കി മദീനയിൽ തന്നെ കബറടക്കാൻ നവോദയ ജീവകാരുണ്യ പ്രവർത്തകരായ സലാം കല്ലായി നിസാർ കരുനാഗപ്പള്ളി,ഹബീബ് തണൽ കോഴിക്കോട്,
സുജായി മാന്നാർ,മുസ്തഫ ഉമ്മത്തൂർ എന്നിവർ നേതൃത്വം നൽകി