വാരാപ്പുഴയിൽ അനധികൃതമായ പടക്ക ശേഖരം,വിൽക്കാനുള്ള ലൈസൻസ് മാത്രമേ ഉണ്ടായിരുന്നള്ളൂ

കൊച്ചി: വരാപ്പുഴയിൽ സ്ഫോടനമുണ്ടായത് അനധികൃതമായി സൂക്ഷിച്ച പടക്ക ശേഖരത്തിൽ നിന്നാണെന്ന് എറണാകുളം ജില്ലാ കളക്ടർ ഡോ. രേണു രാജ്.അഞ്ചരയോടെയാണ് വരാപ്പുഴയിൽ പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ വൻ സ്ഫോടനം ഉണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. വരാപ്പുഴ സ്വദേശി ഡേവിസ് (50) ആണ് മരിച്ചത്. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.

ചൂടാണ് സ്ഫോടനത്തിന് പിന്നിലെ കാരണമെന്ന് സംശയിക്കുന്നു.കടയുടമ ജയ്‌സൺ എന്നയാൾക്ക് പടക്കം വിൽപ്പനക്കുള്ള ലൈസൻസ് മാത്രമാണുള്ളതെന്നും അതിൻ്റെ മറവിൽ അനധികൃതമായി വൻതോതിൽ പടക്കം സൂക്ഷിച്ചിരുന്നുവെന്നും ജില്ലാ കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു.കോൺക്രീറ്റ് കെട്ടിടം പൂർണമായി തകർന്നു.സംഭവത്തിൽ ഒരു മരണവും അഞ്ച് പേർക്ക് പരിക്കുമേറ്റിട്ടുണ്ട്.സമീപത്തെ കെട്ടിടങ്ങൾക്കും സ്ഫോടനത്തിൽ കേടു പാട് സംഭവിച്ചിട്ടുണ്ട്.