ഖാരി ഫത്തേ,ഇജാസ് അഹമദ് അഹനഗർ എന്നീ ഭീകരരെ താലിബാൻ വധിച്ചു

കാബൂൾ : കാബൂളിലെ ഐ എസിന്റെ ഇന്റലിജൻസ് ആൻഡ് ഓപ്പറേഷൻസ് മേധാവി ഖാരി ഫത്തേയെ താലിബാൻ സൈന്യം വധിച്ചതായി അഫ്‌ഗാൻ സർക്കാർ വക്താവ് സബിനുള്ള മുജാഹിദ് അറിയിച്ചു.കാബൂളിൽ നടന്ന തീവ്രവാദ വിരുദ്ധ റെയ്‌ഡിൽ രണ്ട് പ്രധാന ഇസ്ലാമിക് സ്റ്റേറ്റ് കമാൻഡർമാരെ സുരക്ഷാ സേന വധിച്ചു.

കാബൂളിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ ഖാരി ഫത്തേ ആയിരുന്നു.കാബൂളിൽ നയതന്ത്ര പ്രതിനിധികളെ അടക്കം ആക്രമിക്കാൻ ഇയാൾ പദ്ധതി തയ്യാറാക്കി വരികയായിരുന്നു.കാശ്മീരിലെ ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യ തേടുന്ന കൊടും ഭീകരനായ ഇജാസ് അഹമദ് അഹനഗറും കൊല്ലപ്പെട്ടതായി താലിബാൻ സർക്കാർ അറിയിച്ചു.

ഇയാൾ ഇസ്ലാമി സ്റ്റേറ്റ് ഹിന്ദ് പ്രവിശ്യ അമീർ ആയിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.അഹനഗറായിരുന്നു 2020 മാർച്ച് മാസം കാബൂളിൽ നടന്ന ഭാകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ എന്നാണ് അഫ്ഘാൻ സർക്കാർ വ്യക്തമാക്കുന്നത്.അൽ ഖ്വൈദ അടക്കം ഭീകര സംഘടനകളുമായി അഹ നഗറിന് ബന്ധമുണ്ടായിരുന്നു. മൂവായിരത്തിലധികം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് അഫ്ഘാനിസ്ഥാനിൽ ഒളിവിൽ കഴിയുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .