ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു

ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു. 67 വയസായിരുന്നു. സതീഷ് കൗശിക്കിന്റെ മരണവാർത്ത നടൻ അനുപം ഖേർ ട്വിറ്ററിലൂടെ പുറത്തുവിട്ടു.

Agency News | The Last Show: Anupam Kher, Satish Kaushik Share How Their  Film on Friendship Was Shot In Pandemic | LatestLY

മരണം ഈ ലോകത്തിന്റെ പരമമായ സത്യമാണെന്ന് എനിക്കറിയാം! പക്ഷെ എന്റെ ഉറ്റസുഹൃത്തിനെ കുറിച്ച് ഇങ്ങനെ കുറിക്കേണ്ടിവരുമെന്ന ഞാൻ സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ല. 45 വർഷത്തെ സൗഹൃദത്തിന് പെട്ടെന്നൊരു ഫുൾ സ്‌റ്റോപ്പ്!! നീയില്ലാതെ ജീവിതം ഒരിക്കലും സമാനമാകില്ല സതീഷ്!” എന്നാണ് അനുപം ഖേർ ട്വീറ്റിൽ അനുപം ഖേർ കുറിച്ചു.

Satish Kaushik, Sheena, Ruslaan Mumtaz, Anupam Kher at the Press Conference  and Premiere of film Teree Sang in Spice World, Noida on 6th Aug 2009 /  Most Viewed Bollywood Photos - Bollywood Photos

നടൻ എന്ന നിലയിൽ സതീഷ് കൗശിക് 1987 ലെ സൂപ്പർഹീറോ ചിത്രമായ മിസ്‌റ്റർ ഇന്ത്യയിലെ കലണ്ടറായും ദീവാന മസ്‌താനയിലെ (1997) പപ്പു പേജറായും സാറ സംവിധാനം ചെയ്‌ത ബ്രിട്ടീഷ് ചിത്രമായ ബ്രിക്ക് ലെയ്‌നിലെ (2007) ചാനു അഹമ്മദായും എത്തി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 1990 ൽ രാം ലഖൻ, 1997ൽ സാജൻ ചലെ സസുരാൽ എന്നീ ചിത്രങ്ങളിലൂടെ മികച്ച ഹാസ്യനടനുള്ള ഫിലിംഫെയർ അവാർഡും സതീഷ് കൗശിക്ക് നേടി.

Bombay Times - Anil S Kapoor ,Anupam Kher and Satish Kaushik pose for a  picture | Facebook

വളരെ മോശം വാർത്തയോടെയാണ് ഉണർന്നത്, അദ്ദേഹം എന്റെ ഏറ്റവും വലിയ ചിയർലീഡർ ആയിരുന്നു, വളരെ വിജയിച്ച നടനും സംവിധായകനുമായ സതീഷ് കൗശിക് ജിക്ക് മികച്ച വ്യക്തിത്വമുണ്ടായിരുന്നു,ആദരാഞ്ജലി അർപ്പിക്കുന്നു.കങ്കണാ റണാവത്ത് ട്വിറ്ററിൽ കുറിച്ചു.

Kangana Ranaut की 'इमरजेंसी' से सतीश कौशिक का फर्स्ट लुक जारी, इस दिग्गज  नेता के रोल में आएंगे नजर - emergency satish kaushik first look out from  kangana ranaut film playing politician

ഹരിയാനയിലായിരുന്നു ജനനം.ബോളിവുഡിൽ എത്തുന്നതിന് മുൻപ് നാടകങ്ങളിൽ അഭിനയിച്ചു വരികയായിരുന്നു.തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്,ഹാസ്യനടൻ എന്നീ നിരവധി നിലകളിൽ തന്റേതായ കഴിവ് തെളിയിച്ച വ്യക്തിത്വമായിരുന്നു സതീഷ് കൗശിക്.ഭാര്യക്കും മകൾക്കും ഒപ്പമായിരുന്നു താമസിച്ചിരുന്നത്.