സ്വർണക്കടത്ത് കേസിൽ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി സ്വപ്നാ സുരേഷ്.

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്വപ്നാ സുരേഷ്.സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി വൈകുന്നേരം ലൈവ് വരുമെന്ന് സ്വപ്ന അറിയിച്ചു.

“സ്വർണ്ണ കടത്ത് കേസിൽ ഒത്ത് തീർപ്പ്. അതും എന്റെ അടുത്ത്. വിവരങ്ങളുമായി ഞാൻ വൈകിട്ട് 5 മണിക്ക് ലൈവിൽ വരും” സ്വപ്ന സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു.സ്വര്‍ണ്ണക്കടത്തു കേസില്‍ ശിവങ്കറിന് കോഴപണം ലഭിച്ചിരുന്നുവെന്ന് സ്വപ്ന മുന്‍പ് മൊഴി നല്‍കിയിരുന്നു.സുരേഷിന്റെ ലോക്കറില്‍ നിന്ന് പിടികൂടിയ ഒരുകോടി രൂപ ലൈഫ് മിഷന്‍ ഇടപാടില്‍ ശിവശങ്കറിന് ലഭിച്ച കോഴയാണെന്നാണ് ഇ.ഡിയുടെ നിഗമനം.

സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതിയാണ് സ്വപ്നാ സുരേഷ്.സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തുവരികയാണ്.കേസിൽ ഒത്ത് തീര്‍പ്പ് ശ്രമം നടത്താന്‍ ചിലര്‍ സമീപിച്ചതായാണ് സ്വപ്നയുടെ പുതിയ ആരോപണം.സ്വർണക്കടത്ത് കേസിൽ വിവിധ ഏജൻസികളുടെ അന്വേഷണം നടക്കുന്നതിനിടെയാണ് സ്വപ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്.