മുസ്ലിംലീഗ് വിളിച്ചാല്‍ ഞാന്‍ വരും, വന്നിരിക്കുന്നത് നിങ്ങളില്‍ ഒരുവനായിട്ട്.തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

ചെന്നൈ : മുസ്ലിംലീഗ് ലീഗ് തന്നെ വിളിച്ചാല്‍ ഞാന്‍ വരുമെന്നും, സമ്മേളനത്തിന് തനിക്ക് വരാതിരിക്കാനാവില്ലെന്നും, ഇനിയും എത്രതവണ വിളിച്ചാലും ഞാന്‍ വരുമെന്നും, വന്നിരിക്കുന്നത് നിങ്ങളില്‍ ഒരുവനായിട്ടാണെന്നും ചെന്നൈയിൽ മുസ്ലിം ലീഗ് പ്ലാറ്റിനം മഹാ ജൂബിലി സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു.

“ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി കേരളത്തില്‍നിന്ന് വന്ന പ്രിയപ്പെട്ട മലയാളികള്‍ക്ക് എന്റെ വണക്കം എന്ന് മലയാളത്തില്‍ പറഞ്ഞ സ്റ്റാലിനെ ജനം ഹര്‍ഷാരവം മുഴക്കി സ്വീകരിച്ചു.ഞാന്‍ വന്നിരിക്കുന്നത് നിങ്ങളില്‍ ഒരുവനായിട്ടാണ്, നമ്മുടെ സമ്മേളനത്തിനാണ്,കലൈഞ്ജറെയും അണ്ണാ അവര്‍കളെയും വളര്‍ത്തിയത് ഇസ്ലാമിക സമൂഹമാണ്.ഈ സമ്മേളനത്തിലേക്ക് ക്ഷണിച്ച നേതാക്കൾക്ക് നന്ദി.

ഖാഇദെ മില്ലത്തിന്റെ കാലം മുതലേ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ശക്തിയായി മുസ്ലിം ലീഗുണ്ടായിരുന്നു. ഖാഇദെ മില്ലത്തു് ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം കലൈൻജർ മുസ്ലിം സമുദായത്തിന് വേണ്ടി നൽകി.ന്യായമായ ആവശ്യങ്ങളെല്ലാം നിറവേറ്റുമെന്ന് ഞാൻ ഈ അവസരത്തിൽ നിങ്ങൾക്ക് വാക്കു തരുന്നു.മതം കൊണ്ട് രാജ്യത്ത് വെറുപ്പ് പടർത്താൻ ചിലർ ശ്രമിക്കുന്നുണ്ട്.2024 തിരഞ്ഞെടുപ്പ് അവരെ പാഠം പഠിപ്പിക്കും,ജയിക്കാനായി നാം ഒരുമിച്ചു നിൽക്കണം,ഈ ആശയം ഇന്ത്യ മുഴുവനും എത്തിക്കണം.”സ്റ്റാലിൻ പറഞ്ഞു