കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തൃശൂരിലെത്തും

തൃശൂർ: ഇന്ന് ഉച്ചയ്‌ക്ക് നെടുമ്പാശേരിയിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ1.30 ഓടെ ഹെലികോപ്റ്റർ മാർഗം തൃശൂരിലെത്തും. രണ്ട് മണിക്ക് ശക്തൻ തമ്പുരാൻ സാമാധി സ്ഥലത്ത് പുഷ്‌പാർച്ചന നടത്തും.. 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള പൊതുപരിപാടികളിൽ  പങ്കെടുക്കും.

മൂന്നിന് ജോയ്സ് പാലസ് ഹോട്ടലിൽ നടക്കുന്ന തൃശൂർ പാർലമെന്റ് മണ്ഡലം ബിജെപി കാര്യകർത്താക്കളുടെ യോ​ഗത്തിൽ അമിത് ഷാ പങ്കെടുക്കും. വരുന്ന തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് മാർ​ഗരേഖ നേതാക്കന്മാരുമായി ചർച്ച ചെയ്യും.

വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന അമിത് ഷാ 4.30ന് തേക്കിൻകാട് മൈതാനിയിലെ പൊതുയോഗത്തിൽ പ്രസംഗിക്കും.പൊതുയോഗത്തിന് ശേഷം റോഡ് മാർഗം നെടുമ്പാശേരിയിൽ എത്തുന്ന അമിത് ഷാ ഇന്നുതന്നെ ഡൽഹിയിലേക്ക് മടങ്ങിപ്പോകും.