ഒളിവിലായിരുന്ന വികാരി ബെനഡിക്റ്റ് ആന്റോ നാഗർകോവിലിൽ പോലീസ് പിടിയിൽ

കന്യാകുമാരി: വൈദികനായ ബെനഡിക്റ്റ് ആന്റോ ലൈംഗീകമായ രീതിയിൽ തന്നെ ശല്യം ചെയ്യുന്നു എന്ന പേച്ചിപ്പാറ സ്വദേശിയായ യുവതിയുടെ പരാതിയിൽ 5 വകുപ്പുകളിൽ സൈബർ പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ കന്യാകുമാരിയിലെ ഇടവക വികാരി നാഗർകോവിലിൽ പോലീസ് പിടിയിലായി.

യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും വൈറലായിരുന്നു. ബെനഡിക്ട് ആന്റോ പല യുവതികളോടും വാട്സ്ആപ്പ് ചാറ്റിൽ അശ്ളീല സംഭാഷണങ്ങൾ അയക്കുന്നത് പതിവായിരുന്നു എന്നാണ് സൂചന.യുവതികൾക്കൊപ്പമുള്ള ഇടവക വികാരിയുടെ ഫോൺ സന്ദേശങ്ങളും അശ്ളീല വീഡിയോകളും ഫോട്ടോകളും സമൂഹ മാധ്യമങ്ങളിൾ വഴി വൈറലായ സംഭവം വിശ്വാസിസമൂഹം അല്പം ഞെട്ടലോടെയാണ് കാണുന്നത്.

ഒരു നിയമവിദ്യാർത്ഥിനിക്ക് വികാരി ഇത്തരം അശ്ളീല സന്ദേശങ്ങൾ അയച്ചിരുന്നതായും ആ യുവതിയുടെ ഫോട്ടോ പകർത്തിയതായും ഒരു നിയമവിദ്യാർഥിയുടെ രക്ഷകർത്താവ് വെളിപ്പെടുത്തിയിരുന്നു.