മൂന്നു വർഷത്തിനകം കോട്ടയത്തു വിമാനമിറങ്ങും,കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നൽകി

തിരുവനന്തപുരം: ശബരിമല വിമാനത്താവള നിർമ്മാണത്തിനായി പാരിസ്ഥിതിക, വ്യോമയാന മന്ത്രാലയങ്ങളുടെ അനുമതികൂടി ലഭിച്ചാൽ കോട്ടയത്തു വിമാനമിറങ്ങും.ശബരിമല വിമാനത്താവളത്തിന് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി നൽകി കിട്ടിയതോടെ ശബരിമല വിമാനത്താവളം എന്ന സ്വപ്ന പദ്ധതിക്ക് ചിറക് മുളച്ചിരിക്കുകയാണ്.

മൂന്ന് വർഷത്തിനുള്ളിൽ വിമാനത്താവളം യാഥാർത്ഥ്യമാകും.പദ്ധതി യാഥാർത്ഥ്യമായാൽ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ നീളമുള്ള റൺവേ ശബരിമല വിമാനത്താവളത്തിന്റേതാകും.സാങ്കേതിക,സാമ്പത്തിക, പരിസ്ഥിതി,സാമൂഹ്യ ആഘാത പഠനങ്ങൾ ആറ് മാസങ്ങൾക്കുള്ളിൽ പൂർത്തിയാകുമെന്നാണ് കരുതുന്നത്. പദ്ധതിക്ക് ആവശ്യമായ 3.5 കി മി വൺവേ അടക്കം 2570 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടി അതിവേഗം പുരോഗമിക്കുകയാണ്.

മധ്യകേരളത്തിലെ 25 ലക്ഷത്തോളം വിദേശ മലയാളി കുടുംബങ്ങൾക്കും ശബരിമല തീർത്ഥാടകർക്കും പദ്ധതി ഉപകാരപ്പെടും.ശബരിമല വിമാനത്താവളം വരുമ്പോൾ 150 കി മി പരിധിയിലുള്ള തിരുവനന്തപുരം, കൊച്ചി, മധുര വിമാനത്താവളങ്ങളെ എങ്ങനെ ബാധിക്കുമെന്ന് പഠിക്കാൻ സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനോട് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.