സംസ്ഥാനത്ത് മൈക്രോ ചിപ്പ് ഒഴിവാക്കി പുതിയ ഡ്രൈവിംഗ് ലൈസന്‍സ് വരുന്നു

തിരുവനന്തപുരം : കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ചു് സംസ്ഥാനത്തു പുതിയ ഡ്രൈവിംഗ് ലൈസന്‍സ് വരുന്നു.ചിപ്പുള്ളതും ചിപ്പില്ലാത്തതുമായ രണ്ട് മാതൃകളാണ് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുള്ളത്. ചിപ്പ് കാര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ ചിപ്പ് റീഡര്‍ ഉപയോഗിച്ച് ലൈസന്‍സ് ഉടമയുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുന്നു എന്നതിനാൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന പുതിയ ലൈസന്‍സില്‍ മൈക്രോ ചിപ്പ് ഒഴിവാക്കിയിട്ടുണ്ട്.

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഈ ചിപ്പ് ലൈസന്‍സ് മിക്ക സംസ്ഥാനങ്ങളും ഒഴിവാക്കിയിരുന്നു. 2019ല്‍ ലൈസന്‍സ് വിതരണത്തിന് കരാര്‍ നല്‍കിയ സ്വകാര്യ സ്ഥാപനം നല്‍കിയിരുന്ന കേസ് തീര്‍പ്പാകാത്തതിനെ തുടര്‍ന്നാണ് ഡ്രൈവിംഗ് ലൈസന്‍സ് പരിഷ്‌കരണം നടപ്പിലാക്കാന്‍ വൈകിയത്.. 2023 ഫെബ്രുവരി 15ന് ഹൈക്കോടതി നല്‍കിയ ഇടക്കാല ഉത്തരവില്‍ ലൈസന്‍സ് വിതരണവുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് അനുമതി കിട്ടി.

സംസ്ഥാനത്ത് കുടപ്പനക്കുന്ന്, കോഴിക്കോട്, വയനാട്, തിരുവനന്തപുരം എന്നീ ഓഫീസുകളിലാണ് പുതിയ ഡ്രൈവിംഗ് ലൈസന്‍സുകള്‍ നല്‍കുന്നത്. ഈ ലൈസന്‍സുകള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റില്‍ തയ്യാറാക്കി തപാലില്‍ അയക്കുകയാണ് ചെയ്യാറുള്ളത്.