മലയാളികൾക്ക് വിഷു ആശംസകൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ആശംസാ ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു പ്രധാനമന്ത്രി ആശംസ അറിയിച്ചത്

“വിഷു ആഘോഷ വേളയിൽ എല്ലാവർക്കും എന്റെ ആശംസകൾ. ഒപ്പം എല്ലാവർക്കും ഒരു നല്ല വർഷം ആരംഭിക്കുന്നു.നിങ്ങളുടെ ജീവിതത്തിൽ എല്ലാ വിജയങ്ങളും ഉണ്ടാകട്ടെ” പ്രധാനമന്ത്രി പറഞ്ഞു.

രാഷ്‌ട്രപതി ദ്രൗപത് മുർമുവും വിഷു ആശംസകൾ അറിയിച്ചിരുന്നു.