ഏഴു സുരക്ഷാഫീച്ചറുകളോടെ പുതിയ സ്മാർട്ട് ഡ്രൈവിങ് ലൈസൻസ് കാർഡ്

ഏഴു സുരക്ഷാഫീച്ചറുകളോടെയാണ് പുതിയ സ്മാർട്ട് ലൈസൻസ് ഡ്രൈവിങ് ലൈസൻസ് കാർഡ് ലഭിക്കുന്നത്. കേരള ലൈസന്‍സ് വെറും കാര്‍ഡില്‍ നിന്നും സ്മാര്‍ട്ട് കാര്‍ഡ് ആകാന്‍ 200 രൂപ ഫീസടയ്ക്കണം. കൈവശമുള്ള പഴയ ലൈസൻസ് തിരികെ ഏൽപ്പിക്കേണ്ടതില്ല. ലൈസൻസ് തപാലിൽ വേണമെന്നുള്ളവർ തപാൽ ഫീസ് കൂടി ഫീസ് കൂടി ചേർത്ത് അടയ്ക്കണം.

ഒരു വർഷത്തിനുള്ളിൽ സ്മാർട്ട് ലൈസൻസ് എടുത്താൽ 200 രൂപ നൽകിയാൽ മതി. ഒരു വർഷം കഴിഞ്ഞാൽ 1,000 രൂപയ്ക്കുമുകളിൽ നൽകേണ്ടി വരും. പഴയ ബുക്ക്, പേപ്പർ ലൈസൻസുകൾ ഉപയോഗിക്കുന്നവർ മോട്ടോർ വാഹനവകുപ്പ് സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടില്ല. ഇവരുടെ ലൈസൻസ് വിവരങ്ങളൊന്നും കംപ്യൂട്ടറിൽ ലഭിക്കുകയുമില്ല.ഇവർക്കും സ്മാർട്ട് കാർഡിലേക്ക് മാറാനാകും.അപേക്ഷ ലഭിച്ചാൽ ഒരാഴ്ചയ്ക്കകം തപാലിൽ ലൈസൻസ് ലഭ്യമാക്കണമെന്നാണു നിർദേശമെങ്കിലും അപേക്ഷകൾ കൂടുന്നതു മോട്ടോർ വാഹനവകുപ്പിനു തലവേദനയാകുന്നുണ്ട്.

ലൈസൻസ് ലഭിക്കുന്ന സമയത്ത് 200 രൂപ ലൈസൻസ് ഫീ ഇനത്തിൽ വാഹന ഉടമകളിൽനിന്നു വാങ്ങിക്കാറുണ്ട്. എന്നിട്ടു സാധാരണ പ്ലാസ്റ്റിക് ലാമിനേറ്റഡ് കാർഡാണു നൽകുന്നത്. ഇതിനു വലിയചെലവില്ല. സ്മാർട്ട് കാർഡ് നൽകാനാണ് 200 രൂപ വാങ്ങിക്കുന്നത്. ഇപ്പോൾ, സ്മാർട്ട് ലൈസൻസിനായി വീണ്ടും 200 രൂപ വാങ്ങി ആളുകളെ ചൂഷണംചെയ്യുന്നുവെന്ന ആരോപണവുമായി ഒരുവിഭാഗം ആളുകൾ രംഗത്ത് വന്നിട്ടുണ്ട്.