മാമുക്കോയ കുഴഞ്ഞുവീണു എന്നത് സോഷ്യൽ മീഡിയയുടെ വ്യാജ പ്രചരണം, ആംബുലൻസ് ഡ്രൈവർ ജാഫർ

കോഴിക്കോട്:  മാമുക്കോയ കുഴഞ്ഞുവീണു എന്ന് പ്രചരിക്കുന്നത് വ്യാജമെന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർ ജാഫർ. സോഷ്യൽ മീഡിയയാണ് ഇത്തരം പ്രചാരണങ്ങളുടെ ഉറവിടം. കോഴിക്കോട് കാളിക്കാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ചടങ്ങ് ഉദ്‌ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.

മൈതാനത്തിൽ ഉദ്ഘാടന ചടങ്ങുകൾക്കിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സോഷ്യൽ മീഡിയയിൽ പറയുന്നത് പോലെ കുഴഞ്ഞുവീണിട്ടില്ല” എന്ന് മാമുക്കോയയെ ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർ ജാഫർ പറഞ്ഞു.

വേദിയിലെത്തി അൽപസമയം കഴിഞ്ഞപ്പോൾ തന്നെ താരത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടനെതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മൈത്ര ആശുപത്രിയിലേക്ക് മാറ്റി.