അടിവസ്ത്രമായ ലാൻഷറേ ധരിച്ച് വരാൻ ആവശ്യപ്പെട്ടു,നിരസിച്ച തന്നെ ട്രംപ് ബലാത്സംഗം ചെയ്തു, പ്രശസ്ത എഴുത്തുകാരി ഇ ജീൻ കരോൾ

വാഷിംഗ്‌ടൺ : മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പീഡിപ്പിച്ചെന്ന പരാതിയിൽ അമേരിക്കൻ എഴുത്തുകാരി ഇ ജീൻ കരോൾ ട്രെംപിനെതിരെ കോടതിയിൽ ഹാജരായി മൊഴി നൽകി.1990 കളിൽ മാൻഹാട്ടനിലെ ഒരു ഡിപ്പാർട്ട്മെന്റ് സ്റ്റോറിൽ വെച്ച് ഇ ജീൻ കരോളിനെ ട്രംപ് പീഡിപ്പിച്ചെന്നാണ് കേസ്.

2019ലാണ് ട്രംപ് തന്നെ പീഡിപ്പിച്ചത്.ഇനിയൊരു പ്രണയത്തിൽ ഏർപ്പെടാൻ കഴിയാത്ത വിധം വേട്ടയാടി.ട്രംപ് തന്നെ പീഡിപ്പിച്ചതുകൊണ്ടാണ് തനിക്ക് ഇവിടെ വരെ വരേണ്ടി വന്നത്. സംഭവത്തെക്കുറിച്ച് പുസ്തകത്തിലൂടെ വെളിപ്പെടുത്തൽ നടത്തിയപ്പോൾ അദ്ദേഹം നിഷേധിച്ചു. അദ്ദേഹം കളവ് പറയുകയായിരുന്നു. അത് എനിക്ക് മാനനഷ്ടം ഉണ്ടാക്കി.ഇ ജീൻ കരോൾ കോടതിയിൽ പറഞ്ഞു.

ഡിപ്പാർട്ട്മെന്റ് സ്റ്റോറിൽ വെച്ച് ഒരു സ്ത്രീക്ക് സമ്മാനം വാങ്ങാൻ തന്നെ സഹായിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. എനിക്ക് സന്തോഷം തോന്നി. ഒരു ഹാൻഡ് ബാഗും തൊപ്പിയുമാണ് തെരഞ്ഞെടുത്തത്. എന്നാൽ സ്ത്രീകൾ ധരിക്കുന്ന അടിവസ്ത്രമായ ലാൻഷറേ വേണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം.ലാൻഷറേ ലഭിക്കുന്ന ഭാഗത്തേക്ക് കൊണ്ടുപോയി ഗ്രേ, ബ്ലൂ നിറത്തിലുള്ളവ തെരഞ്ഞെടുത്ത ശേഷം അത് ധരിച്ച് വരാൻ ആവശ്യപ്പെട്ടു. എന്നാൽ അത് നിഷേധിച്ച തന്നെ ഡ്രസിംങ് റൂമിലേക്ക് കൊണ്ടുപോയി ഭിത്തിയോട് ചേർത്തു നിർത്തി. പ്രതിരോധിക്കാൻ കഴിഞ്ഞില്ല. തുടർന്ന് അവിടെ നിന്നും ഓടി രക്ഷപെടുകയായിരുന്നു.

അന്ന് മുതൽ താൻ ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടില്ലെന്നും സംഭവത്തിനു ശേഷം തനിക്ക് പുരുഷന്മാരെ നോക്കി ചിരിക്കാൻ പോലും കഴിയുമായിരുന്നില്ലെന്നും ഇ ജീൻ കരോൾ കോടതിയിൽ പറഞ്ഞു.സംഭവം നിഷേധിച്ച ഡോണൾഡ് ട്രംപ് ഇതവരുടെ പുസ്തകം വിറ്റു പോകുന്നതിനുള്ള തന്ത്രമാണ് എന്ന് ആരോപിച്ചു